Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവംബർ ഒന്ന് മുതൽ ഡൽഹിയിൽ വാഹനങ്ങൾക്ക് നിയന്ത്രണം; വായുമലിനീകരണം നിയന്ത്രിക്കാൻ പുതിയ നീക്കം

text_fields
bookmark_border
നവംബർ ഒന്ന് മുതൽ ഡൽഹിയിൽ വാഹനങ്ങൾക്ക് നിയന്ത്രണം; വായുമലിനീകരണം നിയന്ത്രിക്കാൻ പുതിയ നീക്കം
cancel

ന്യൂഡൽഹി: വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ നവംബർ ഒന്ന് മുതൽ പുതിയ വാഹന നിയന്ത്രണങ്ങൾ നിലവിൽ വരും. പുതുക്കിയ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ജി.ആർ.എ.പി) പ്രകാരമാണ് വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ബി.എസ്-VI മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കാത്ത വാഹനങ്ങൾക്കും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് വാഹനങ്ങൾക്കും നഗരത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ഡൽഹി ട്രാഫിക് പൊലീസ് പുറത്തിറക്കിയ ഉത്തരവിലാണ് നിർദേശങ്ങൾ അടങ്ങിയിട്ടുള്ളത്. നവംബർ ഒന്ന് മുതൽ 2027 ജനുവരി 31 വരെയാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുക.

അതേസമയം ബി.എസ്-VI നിലവാരം പാലിക്കുന്ന വാഹനങ്ങൾക്കും സി.എൻ.ജി, ഇലക്ട്രിക് വാഹനങ്ങൾക്കും ഡൽഹിയിൽ പ്രവേശിക്കാനും സർവിസ് നടത്താനും അനുമതിയുണ്ടാകും. വിജ്ഞാപനത്തിൽ പ്രത്യേക ഇളവ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശിക്കാം. സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പി.യു.സി.സി) ഇല്ലാത്ത വാഹനങ്ങൾ, ഡൽഹിയിലേക്ക് പോകാത്ത ചരക്കുവാഹനങ്ങൾ, മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഡീസൽ ബസുകൾ എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങളിൽനിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുള്ളതാണ് ഭാരത് സ്റ്റേജ് (BS) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ. കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ, ഹൈഡ്രോകാർബണുകൾ, സൂക്ഷ്മകണങ്ങൾ തുടങ്ങിയ മലിനീകരണ ഘടകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 2020 ഏപ്രിൽ മുതലാണ് രാജ്യത്ത് ബി.എസ്-VI മാനദണ്ഡങ്ങൾ നിലവിൽ വന്നത്.

ഡൽഹി-എൻ.സി.ആർ മേഖലയിൽ വായുമലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ നടപടികൾ ഘട്ടംഘട്ടമായി നടപ്പാക്കാനുള്ള പദ്ധതിയാണ് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ജി.ആർ.എ.പി). റോഡുകളിലെയും നിർമാണപ്രവർത്തനങ്ങളിലെയും പൊടിപടലങ്ങൾ നിയന്ത്രിക്കുക, വാഹനങ്ങളിൽനിന്നുള്ള മലിനീകരണം കുറയ്ക്കുക, മാലിന്യം തുറസ്സായ സ്ഥലങ്ങളിൽ കത്തിക്കുന്നത് തടയുക തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തിലെ പ്രധാന നടപടികൾ.

പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിനാൽ ഡൽഹിയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ വാഹനങ്ങളുടെ മലിനീകരണ നിലവാരവും രേഖകളും മുൻകൂട്ടി പരിശോധിക്കണമെന്ന് ട്രാഫിക് പൊലീസ് നിർദേശിച്ചിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഔദ്യോഗിക ഗതാഗത നിർദേശങ്ങൾ പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New Delhi Air Pollution Rules: BS-VI Norms and Vehicle Restrictions Explained
Next Story