1984 ആവർത്തിക്കാൻ അനുവദിക്കരുത് -ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ 1984 ആവർത്തിക്കാൻ അനുവദിക്കരുതെന്ന് പൊലീസിനോട് ജസ്റ്റിസ് മുരളീധർ അധ്യക്ഷനായ ഹൈകോടതി ബെഞ്ച്. വർഗീയാക്രമണത്തിന് വഴിമരുന്നിട്ട ബി.ജെ.പി നേതാവ് ക പിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം അദ്ദേഹം കോടതിമുറിയിൽ കേൾപ്പിക്കുകയും ചെയ്തു. സോള ിസിറ്റർ ജനറൽ തുഷാർ മേത്തയും ഡൽഹി പൊലീസിലെ ഉന്നതരും കേൾക്കാനാണ് ഹൈകോടതി ഇത് ചെയ്തത്. താൻ കപിൽ മിശ്രയുടെ പ്രസംഗം കണ്ടിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോഴാണ് പ്രസംഗം കേൾപ്പിച്ചത്.
വിഡിയോയിൽ കാണുന്ന ഒാഫിസർ ഡെപ്യൂട്ടി െപാലീസ് കമീഷണറാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വിഷയം അടിയന്തരമല്ലെന്നും കൂടുതൽ സമയം വേണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടതിനെയും ഹൈകോടതി വിമർശിച്ചു. നൂറുകണക്കിനാളുകൾ ഇൗ വിഡിയോ കണ്ടിട്ടും ഇതൊരു അടിയന്തര വിഷയമായി താങ്കൾക്ക് തോന്നുന്നില്ലേ എന്ന് ജസ്റ്റിസ് മുരളീധർ ചോദിച്ചു.
ബി.ജെ.പി നേതാക്കളുടെ മാത്രം പ്രസംഗം തെരഞ്ഞെടുത്ത് കാണിച്ച് ഹരജിക്കാരനായ ഹർഷ് മന്ദിർ നടപടി ആവശ്യപ്പെടുകയാണെന്നും മറുഭാഗത്തിെൻറ പ്രകോപന പ്രസംഗങ്ങൾ അവഗണിക്കുകയാണെന്നും തുഷാർ മേത്ത ആരോപിച്ചു. മറുഭാഗം നടത്തിയ പ്രസംഗങ്ങൾ താൻ കേൾപ്പിക്കുകയാണെങ്കിലും പ്രകോപന സാഹചര്യമുണ്ടാകുമെന്ന മേത്തയുടെ വാദം അദ്ദേഹത്തിന് തിരിച്ചടിയായി.
അങ്ങനെ പറയുന്നതിലൂടെ പൊലീസിെൻറ മോശമായ ചിത്രം നിങ്ങൾതന്നെ നൽകുകയാണെന്ന് ജസ്റ്റിസ് മുരളീധർ തിരിച്ചടിച്ചു. പ്രകോപനപരമായ വിഡിയോകളുടെ പേരിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഡൽഹി പൊലീസ് ഒാഫിസറോട് ചോദിച്ചു. ഡൽഹി കലാപം അന്വേഷിക്കാൻ ഹൈകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദർ സമർപ്പിച്ച ഹരജിയും കോടതി പരിഗണിച്ചു. എന്നാൽ, ബെഞ്ച് മാറ്റിയതോടെ വിധി അട്ടിമറിക്കാനുള്ള സാധ്യതയേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
