Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാഷനൽ ഹെറാൾഡ്​...

നാഷനൽ ഹെറാൾഡ്​ കെട്ടിടം ഒഴിയണമെന്ന്​ ഡൽഹി ഹൈകോടതി

text_fields
bookmark_border
നാഷനൽ ഹെറാൾഡ്​ കെട്ടിടം ഒഴിയണമെന്ന്​ ഡൽഹി ഹൈകോടതി
cancel

ന്യൂഡൽഹി: കോൺഗ്രസ്​ മുഖപത്രമായ നാഷനൽ ഹെറാൾഡ്​ പ്രവർത്തിക്കുന്ന ഡൽഹിയിലെ കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന്​ ഡൽഹി ഹൈകോടതി. നാഷനൽ ഹെറാൾഡ്​ പത്രത്തി​​​െൻറ പ്രസാധകരായ അസോസ​ിയേറ്റഡ്​ ജേണൽസ്​ ലിമിറ്റഡ്​ കമ്പനി കെട്ടിടം ഒഴിയണമെന്ന ഹൈകോടതി സിംഗിൾ ബെഞ്ച്​ ഉത്തരവ്​​ ഡിവിഷൻ ബെഞ്ച്​ ശരിവെക്കുകയായിരുന്നു. ഒഴിഞ്ഞുകൊടുക്കുന്നതിലുള ്ള തീയതി കോടതി അറിയിച്ചിട്ടില്ല.

ഒാഫീസ്​ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ഒക്​ടോബറിൽ നഗരവികസന മന്ത്രാലയം ​ നോട്ടീസ്​ നൽകിയിരുന്നു. 56 വർഷത്തെ പാട്ടക്കാലാവധി അവസാനിച്ചതിനു പിന്നാലെയായിരുന്നു ഇത്​. ​പ്രസ്​ എൻക്ലേവ്​ വളപ്പിൽനിന്ന്​ നവംബർ 15നകം ഒഴിയാനായിരുന്നു നിർദേശം. എന്നാൽ ഇതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിക്കുകയും താൽക്കാലിക സ്​റ്റേ നേടുകയുമായിരുന്നു. നവംബർ 22 വരെ യാണ്​ സ്​റ്റേ ചെയ്​തിരുന്നത്​. പിന്നീട്​ കേസ്​ പരിഗണിച്ച ഹൈകോടതി സിംഗിൾ ബെഞ്ച്​ കെട്ടിടം ഒഴിയാൻ ഉത്തരവിട്ടു. ഇതിനെതിരെ അസോസ​ിയേറ്റഡ്​ ജേണൽസ്​ ലിമിറ്റഡ്​ നൽകിയ ഹരജിയാണ്​ ഡിവിഷൻ ​ ബെഞ്ച്​ ഇന്ന്​ തള്ളിയത്​.

1967 മുതൽ സ്​ഥാപനം ​ഇവിടെയാണ്​ പ്രവർത്തിച്ചു വന്നത്​. നാഷനൽ ഹെറാൾഡ്​, ഹിന്ദി പത്രമായ നവജീവൻ, ഉർദുവിലുള്ള ഖൗമി ആവാസ്​ എന്നിവയുടെ ഒാൺലൈൻ പതിപ്പാണ്​ ഇപ്പോൾ ഇറങ്ങുന്നത്​. പത്രം പ്രസിദ്ധീകരിക്കനാണ്​ കെട്ടിടം ലീസിന്​ നൽകിയതെന്നും ഇപ്പോൾ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്നും കാണിച്ചാണ്​ കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകിയത്​.

അസോസിയേറ്റ് ജേർണലിന്‍റെ ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡിന്‍റെ ഓഹരികൾ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും അംഗങ്ങളായ യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi high courtnational heraldevictionAssociated Journals LimitedHerald House
News Summary - Delhi High Court upholds eviction of Associated Journals Limited from Herald House- India news
Next Story