Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒക്ടോബർ 10-ന് നൽകിയ ബോണ്ട് 11-ന് തന്നെ ലംഘിച്ചു; സി.ജെ.പി നേതാക്കളെ വിമർശിച്ച് ഹൈക്കോടതി, ഇരുവരും ഹർജി പിൻവലിച്ചു

text_fields
bookmark_border
ഒക്ടോബർ 10-ന് നൽകിയ ബോണ്ട് 11-ന് തന്നെ ലംഘിച്ചു; സി.ജെ.പി നേതാക്കളെ വിമർശിച്ച് ഹൈക്കോടതി,  ഇരുവരും ഹർജി പിൻവലിച്ചു
cancel

ന്യൂഡൽഹി: കസ്റ്റഡി കാലാവധി നീട്ടിയ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ച കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും വിമർശിച്ച് ഡൽഹി ഹൈക്കോടതി. കസ്റ്റഡി കാലാവധി നീട്ടിയതിനെതിരെനല്കിയ ഹരജി ഇരുവരും ഹൈക്കോടതിയിൽ നിന്ന് ഹർജി പിൻവലിച്ചു. ജന്തർ മന്തറിൽ ദേശീയപതാകയേന്തി പ്രതിഷേധിച്ച ഇരുവരും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായും കോടതി നിരീക്ഷിച്ചു. സൗരവ് ദാസും അശുതോഷ് റാങ്കയും 'ജെൻ സി'അല്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയു‍ണ്ടായി.

ഇവർ സമർപ്പിച്ച ഹർജി മജിസ്ട്രേറ്റ് കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം പുനഃപരിശോധിക്കാനിരിക്കെ അന്തിമഫലം വരുന്നത് വരെ കാത്തിരിക്കാൻ കോടതി നിർദ്ദേശിച്ചു. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കേസ് ഇന്ന് പരിഗണിക്കാനിരിക്കെ എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും കോടതി ചോദിച്ചു. തുടർന്നാണ് ഹർജി പിൻവലിച്ചത്. അനുമതിയില്ലാതെ എന്തിനാണ് ജന്തർ മന്തറിൽ പോയതെന്ന് ഹൈക്കോടതി സി.ജെ.പി നേതാക്കളോട് ചോദിച്ചു.

"നിങ്ങളാണ് (പ്രതിഷേധത്തിന്റെ) മുൻനിരയിലുള്ളത്. നിങ്ങൾ ബാരിക്കേഡ് തകർക്കുമ്പോൾ, കൂടുതൽ ആളുകൾ അത് പിന്തുടരാൻ സാധ്യതയുണ്ട്. നിങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത ആളുകളും അവിടെ ഉണ്ടായേക്കാം," കോടതി നിരീക്ഷിച്ചു.

തുടർന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് മറ്റ് രാജ്യങ്ങളിലെ അക്രമങ്ങളെയും തീവയ്പ്പുകളെയും കുറിച്ച് പരാമർശിച്ചു. "നമ്മുടെ രാജ്യത്തിന് പുറത്ത് ഇത് സംഭവിക്കുന്നത് നമ്മൾ കണ്ടതാണ്. വിദ്യാർത്ഥി പ്രതിഷേധമായി തുടങ്ങിയ കാര്യങ്ങൾ തീവയ്പ്പിലേക്കും കെട്ടിടങ്ങൾ കത്തിക്കുന്നതിലേക്കും വഴിമാറുകയായിരുന്നു"- കോടതി ചൂണ്ടക്കാട്ടി.

ജന്തർ മന്തറിൽ അതിക്രമിച്ചു കയറി പതാക വീശി ഇരുവരും രണ്ടാമതും സമാധാന ബോണ്ട് ലംഘിച്ച സാഹചര്യത്തിൽ, കൂടുതൽ കർശനമായ തെളിവുകൾ ആവശ്യപ്പെടാൻ അധികാരികൾക്ക് അവകാശമില്ലേ എന്നും കോടതി ചോദിച്ചു.

കസ്റ്റഡി നീട്ടിയ ഒക്ടോബർ 19-ലെ ഉത്തരവ് നിയമപരമായി നിലനിൽക്കാത്തതാണെന്ന് ഇരുവർക്കും വേണ്ടി ഹാജരായ അഭിഭാഷകൻ അഭീക് ചിംനി വാദിച്ചു.

സൗരവ് ദാസിനും അശുതോഷ് റങ്കക്കും എതിരെയുളള രണ്ടാമത്തെ കേസും ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇതോടെ ഈ നേതാക്കൾക്കെതിരെയുള്ള രണ്ട് കേസുകളുടെയും അന്വേഷണ ചുമതല ഇനി ക്രൈം ബ്രാഞ്ച് സംഘം ഏറ്റെടുക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജന്തർമന്തർ മേഖലയിൽ അതിക്രമിച്ചു കയറിയതുമായി ബന്ധപ്പെട്ട ആദ്യ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ഒക്ടോബർ 13നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പൊതുപ്രവേശനം നിരോധിക്കപ്പെട്ട ജന്തർമന്തർ പ്രദേശത്തേക്ക് സൗരവ് ദാസ്, അശുതോഷ് രങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരുൾപ്പെടെ 14 അംഗ സി.ജെ.പി പ്രവർത്തകർ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലൂടെ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു എന്നാണ് കേസ്. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയും ഇവരെ തടയാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പ്രതിഷേധക്കാരെ എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയും രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സമാധാനാന്തരീക്ഷം തകർത്തു എന്നാരോപിച്ച് ഒക്ടോബർ 14-ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് തിങ്കളാഴ്ച ഇവരുടെ കസ്റ്റഡി കാലാവധി വീണ്ടും രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നൽകുകയുണ്ടായി. നിലവിൽ ഈ നേതാക്കൾക്കെതിരെയുള്ള നിയമനടപടികളും അന്വേഷണവും കൂടുതൽ ഗൗരവത്തോടെ മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi High Court to CJPs Saurav Das, Ashutosh Ranka
Next Story