Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ വികസനത്തിനായി...

ഡൽഹിയിൽ വികസനത്തിനായി മരങ്ങൾ മുറിക്കുന്നതിന്​ ഹൈകോടതി വിലക്ക്​

text_fields
bookmark_border
ഡൽഹിയിൽ വികസനത്തിനായി മരങ്ങൾ മുറിക്കുന്നതിന്​ ഹൈകോടതി വിലക്ക്​
cancel

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കായുള്ള​ താമസ കേന്ദ്രങ്ങളു​െട വികസനത്തോടനുബന്ധിച്ച്​ 16,500ഒാളം മരങ്ങൾ മുറിച്ചു മാറ്റാനുള്ള നടപടിക്ക്​ ജൂലൈ രണ്ട്​ വരെ ഡൽഹി ഹൈകോടതി വിലക്കേർപ്പെടുത്തി. 

റോഡുകളുടെയും കെട്ടിടങ്ങളുടെയും വികസനത്തിനായി മരങ്ങൾ വെട്ടുന്നത്​ താങ്ങാൻ ഡൽഹിക്കാവുമോയെന്ന്​ സംസ്​ഥാന സർക്കാർ ഉടമസ്​ഥതയിലുള്ള റിയൽ എസ്​റ്റേറ്റ്​ കമ്പനിയായ എൻ.ബി​.സി.സി(ഇന്ത്യ)ലിമിറ്റഡിനോട്​ കോടതി ചോദിച്ചു. കോടതി ജൂലൈ നാലിന്​ കേസിൽ വാദം കേൾക്കും. ദേശീയ ഹരിത ​െട്രെബ്യൂണൽ ജൂലൈ രണ്ടിന്​ വിഷയം കേൾക്കും.

സരോജിനി നഗർ, നവറോജി നഗർ, നേതാജി നഗർ തുടങ്ങി  ഏഴിടങ്ങളിലാണ്​ കേന്ദ്ര സർക്കാർ ജീവനക്കാർക്കായുള്ള​ താമസ കേന്ദ്രങ്ങളു​െട പുനരുദ്ധാരണത്തിനായി മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റുന്നത്​. ഇതിനായി കേന്ദ്ര പരിസ്​ഥിതി വകുപ്പ്​, കേന്ദ്ര നഗര വികസന വകുപ്പ്​, ഡൽഹി വനം വകുപ്പ്​ എന്നിവരുടെ അനുമതിയുമുണ്ട്​. പ്രദേശവാസികളും സാമൂഹ്യ, പരിസ്​ഥിതി പ്രവർത്തകരും നടപടിക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്​. സമൂഹ മാധമങ്ങളിലൂടെയുള്ള പ്രതിഷേധവും ഒപ്പു ശേഖരണവും നടക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi high courtdevelopmentmalayalam newsCutting Trees
News Summary - Delhi High Court stays till July 2 cutting of 16,500 trees for development projects-india news
Next Story