Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​വാ​ദ ഐ.​ടി...

വി​വാ​ദ ഐ.​ടി ച​ട്ട​ങ്ങ​ൾ സ്​​റ്റേ ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച്​ ഡ​ൽ​ഹി ഹൈ​കോ​ട​തി

text_fields
bookmark_border
വി​വാ​ദ ഐ.​ടി ച​ട്ട​ങ്ങ​ൾ സ്​​റ്റേ ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച്​ ഡ​ൽ​ഹി ഹൈ​കോ​ട​തി
cancel

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ടി​ഞ്ഞാ​ൺ മു​റു​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​വാ​ദ ഐ.​ടി ച​ട്ട​ങ്ങ​ൾ സ്​​റ്റേ ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച്​ ഡ​ൽ​ഹി ഹൈ​കോ​ട​തി. ക്വി​ൻ​റ്​ ഡി​ജി​റ്റ​ൽ മീ​ഡി​യ, ദി ​വ​യ​ർ, ആ​ൾ​ട്ട്​ ന്യൂ​സ്​ തു​ട​ങ്ങി​യ​വ​യാ​ണ്​ ഐ.​ടി ച​ട്ട​ങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ച​ട്ടം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ കാ​ണി​ച്ച്​ സ​ർ​ക്കാ​ർ നോ​ട്ടീ​സ്​ ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​ഞ്ഞു.

ച​ട്ടം ചോ​ദ്യം ചെ​യ്​​ത്​ ര​ണ്ടു വ​ട്ടം ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്​ മു​മ്പി​ൽ ഹ​ര​ജി എ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ സി. ​ഹ​രി​ശ​ങ്ക​ർ, സു​ബ്ര​ഹ്​​മ​ണ്യം പ്ര​സാ​ദ്​ എ​ന്നി​വ​ർ പ​റ​ഞ്ഞു. അ​ത്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​ത്ര​മാ​ണ്​ ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ. അ​തു​കൊ​ണ്ട്​ സ്​​റ്റേ അ​നു​വ​ദി​ക്കാ​നാ​വി​ല്ല. സ​ർ​ക്കാ​റി​െൻറ സ​മ്മ​ർ​ദ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണം തേ​ടു​ന്ന ഹ​ര​ജി ജൂ​ലൈ ഏ​ഴി​ന്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

ഡി​ജി​റ്റ​ൽ വാ​ർ​ത്ത പോ​ർ​ട്ട​ലു​ക​ളു​ടെ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ ഹ​ര​ജി​ക്കാ​ർ പ​രാ​തി​പ്പെ​ട്ടു. ന്യൂ​സ്​ പോ​ർ​ട്ട​ലു​ക​ളെ സോ​ഷ്യ​ൽ മീ​ഡി​യ​ക്കൊ​പ്പം ചേ​ർ​ക്കു​ന്ന​ത്​ യു​ക്തി​ര​ഹി​ത​മാ​യ ത​രം​തി​രി​ക്ക​ലാ​ണ്. വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്ക​ത്തെ​ക്കു​റി​ച്ച്​ വി​ധി ക​ൽ​പി​ക്കാ​ൻ കേ​ന്ദ്രം തു​നി​യു​ന്ന​ത്​ അ​നു​ചി​ത​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT Rules
News Summary - Delhi High Court Refuses To Stay New IT Rules Regulating Digital News Media
Next Story