Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

അ​സ്​​താ​ന​ക്കെ​തി​രാ​യ കോ​ഴ​ക്കേ​സി​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു

text_fields
bookmark_border
അ​സ്​​താ​ന​ക്കെ​തി​രാ​യ കോ​ഴ​ക്കേ​സി​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ അ​ലോ​ക്​ വ​ർ​മ​യു​ടെ രാ​ജി​യി​ലേ​ക്കു ന​യി​ച്ച സം​ഭ​വ​വി​കാ​സ​ങ്ങ ​ൾ​ക്കൊ​പ്പം ഹൈ​കോ​ട​തി​യി​ൽ​നി​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ തി​രി​ച്ച​ടി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന് ദ്ര മോ​ദി​യു​ടെ വി​ശ്വ​സ്​​ത​നും അ​ലോ​ക്​ വ​ർ​മ​യു​ടെ എ​തി​രാ​ളി​യു​മാ​യ സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​ർ രാ​കേ ​ഷ്​ അ​സ്​​താ​ന​ക്കെ​തി​രാ​യ കോ​ഴ​ക്കേ​സി​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു.

അ​ലോ​ക്​ വ​ർ​മ ക​ഴി​ഞ്ഞാ​ൽ സി.​ബി.​െ​എ​യി​ൽ ര​ണ്ടാ​മ​നെ​ന്ന നി​ല​യി​ൽ പ്ര​തി​ഷ്​​ഠി​ക്ക​​പ്പെ​ട്ട ഗു​ജ​റാ​ത്ത്​ കേ​ഡ​ർ ​െഎ.​പി.​എ​സ്​ ഒാ​ഫി​സ​റാ​ണ്​ ര​ാ​കേ​ഷ്​ അ​സ്​​താ​ന. അ​ദ്ദേ​ഹ​മാ​ണ്​ അ​ലോ​ക്​ വ​ർ​മ​ക്കെ​തി​രെ കേ​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​നു മു​മ്പാ​കെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. അ​സ്​​താ​ന​ക്കെ​തി​രെ അ​ലോ​കി​​​​െൻറ വി​ശ്വ​സ്​​ത​ൻ​കൂ​ടി​യാ​യ സി.​ബി.​െ​എ ​െഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്​ ദേ​വേ​ന്ദ​ർ​കു​മാ​ർ ഫ​യ​ൽ ചെ​യ്​​ത കേ​സ്​ റ​ദ്ദാ​ക്കാ​ൻ ഹൈ​കോ​ട​തി വി​സ​മ്മ​തി​ച്ചു. ​കേ​സി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ​നി​ന്ന്​ അ​സ്​​താ​ന​ക്ക്​ ന​ൽ​കി​യ ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം പി​ൻ​വ​ലി​ച്ചു.

10 ആ​ഴ്​​ച​ക്ക​കം അ​സ്​​താ​ന​ക്കും മ​റ്റു​മെ​തി​രാ​യ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സി.​ബി.​െ​എ​യോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കേ​സി​ലെ വ​സ്​​തു​ത​ക​ൾ പ​രി​ഗ​ണി​ച്ചാ​ൽ അ​സ്​​താ​ന​യെ കു​റ്റ​വി​ചാ​ര​ണ ചെ​യ്യു​ന്ന​തി​ന്​ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സ്​ ന​ജ്​​മി വ​സീ​റി പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ലെ വ്യ​വ​സാ​യി സ​തീ​ഷ്​​ബാ​ബു സ​ന​യു​ടെ പ​രാ​തി​പ്ര​കാ​ര​മാ​ണ്​ അ​സ്​​താ​ന​ക്കെ​തി​രെ സി.​ബി.​െ​എ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIrakesh asthanamalayalam newsBribary Casemalayalam news online
News Summary - Delhi high court refuses to cancel bribery case against CBI No. 2 Rakesh Asthana-India news
Next Story