ടെലിഗ്രാം നിരോധനം; കമ്പനിയുടെ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി
text_fieldsന്യൂഡൽഹി: ടെലിഗ്രാം താൽക്കാലികമായി ഇന്ത്യയിൽ ബാൻ ചെയ്ത കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കമ്പനി സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. നീറ്റ് യുജി പുനപരീക്ഷ ജൂൺ 21ന് നടക്കാനിരിക്കെയാണ് മെസ്സേജിങ് ആപ്പായ ടെലഗ്രാം പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാനുള്ള ആക്സസ് കേന്ദ്ര സർക്കാർ താൽക്കാലികമായി നിയന്ത്രിച്ചത്.
കേന്ദ്ര സർക്കാറിന്‍റെ നടപടി 150 ദശലക്ഷം ഉപ.യോക്താക്കളെ ബുദ്ധിമുട്ടിക്കുമെന്നും അതിനാൽ മറുപടി സ്റ്റേ ചെയ്യണമെന്നുമായിരുന്നു ടെലഗ്രാമിന്‍റെ വാദം. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചെങ്കിലും മറുപടി ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാർ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റി.
അടിസ്ഥാന പ്രശ്‌നം പരിഹരിക്കാതെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്ന തരത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിന് കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. കേന്ദ്ര സർക്കാരിന്‍റേത് ഏകപക്ഷീയമായ നടപടിയാണെന്നും കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രത്യേക ശുപാർശയെത്തുടർന്നാണ് കേന്ദ്ര സർക്കാർ ജൂൺ 22 വരെ ടെലഗ്രാം ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

