Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്​ക്കില്ലാതെ...

മാസ്​ക്കില്ലാതെ പ്രചാരണം: സ്ഥാനാർഥികൾക്ക്​ വിലക്കേർപ്പെടുത്തുന്നതിൽ വിശദീകരണം തേടി

text_fields
bookmark_border
മാസ്​ക്കില്ലാതെ പ്രചാരണം: സ്ഥാനാർഥികൾക്ക്​ വിലക്കേർപ്പെടുത്തുന്നതിൽ വിശദീകരണം തേടി
cancel

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ മാസ്​ക്​ ധരിക്കാതെ ഇറങ്ങുന്ന സ്ഥാനാർഥികൾക്ക്​ മത്സരിക്കുന്നതിന്​ വിലക്കേർപ്പെടുത്തണമെന്ന ഹരജിയിൽ ഡൽഹി ഹൈകോടതി കേന്ദ്രത്തോടും തെരഞ്ഞെടുപ്പ്​ കമീഷനോടും വിശദീകരണം തേടി. കോവിഡ്​ പശ്ചാത്തലത്തിൽ പോൾ പാനൽ പുറത്തിറക്കിയ നിർബന്ധിത മാർഗനിർദേശങ്ങൾ തുടർച്ചയായി ലംഘിക്കുന്നുവെന്നു​ ചൂണ്ടിക്കാട്ടിയാണ്​ ഹരജി.

ആയിരങ്ങൾ പ​ങ്കെടുക്കുന്ന തെരഞ്ഞെടുപ്പ്​ റാലികളിൽ​ ഒരാളിൽനിന്നുപോലും സൂപ്പർ സ്​പ്രെഡിനു സാധ്യതയുണ്ടെന്നും ഹരജിയിൽ പറയുന്നു.

ചീഫ്​ ജസ്​റ്റിസ്​ ഡി.എൻ. പ​ട്ടേൽ, ജസ്​റ്റിസ്​ ജസ്​മീത്​ സിങ്​ എന്നിവരാണ്​ കേന്ദ്രത്തിനും കമീഷനും നോട്ടീസ്​ അയച്ചത്​. ഏപ്രിൽ 30ന്​ ഹരജി വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19assembly election 2021
Next Story