Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2 ജി കേസ്​:...

2 ജി കേസ്​: കനിമൊഴിക്കും രാജക്കും ഹൈകോടതി നോട്ടീസ്​

text_fields
bookmark_border
2 ജി കേസ്​: കനിമൊഴിക്കും രാജക്കും ഹൈകോടതി നോട്ടീസ്​
cancel

ന്യൂ​ഡ​ൽ​ഹി: 2ജി ​സ്​​പെ​ക്​​ട്രം അ​ഴി​മ​തി കേ​സി​ൽ മു​ൻ ടെ​ലി​കോം മ​ന്ത്രി എ. ​രാ​ജ​യെ​യും ഡി.​എം.​കെ എം.​പി ക​നി​മൊ​ഴി​യെ​യും കു​റ്റ​മു​ക്ത​രാ​ക്കി​യ​തി​നെ​തി​രെ സി.​ബി.​െ​എ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി ഇ​രു​വ​ർ​ക്കും നോ​ട്ടീ​സ്​ അ​യ​ച്ചു.  എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​​െൻറ സ​മാ​ന​മാ​യ മ​റ്റൊ​രു അ​പ്പീ​ലി​ൽ ജ​സ്​​റ്റി​സ്​ എ​സ്.​പി. ഗാ​ർ​ഗ്​ ഇ​രു​വ​രോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. കേ​സ്​ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന ഇൗ ​മാ​സം 25ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ്​ നോ​ട്ടീ​സി​ലെ ആ​വ​ശ്യം. രാ​ജ​യെ​യും ക​നി​മൊ​ഴി​യെ​യും കൂ​ടാ​തെ മ​റ്റ്​ 15പേ​രെ​യും ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പ്ര​ത്യേ​ക കോ​ട​തി  കു​റ്റ​മു​ക്ത​രാ​ക്കി​യി​രു​ന്നു.  ഇ​വ​രോ​ടും കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. 

ആ​ക്​​ടി​ങ്​​​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഗീ​ത മി​ത്ത​ൽ, ജ​സ്​​റ്റി​സ്​ സി. ​ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​ർ​ക്കു മു​മ്പാ​കെ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യാ​ണ്​ അ​പ്പീ​ൽ ഹ​ര​ജി ന​ൽ​കി​യ​ത്. ടു​ജി അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​ത്ത​ട്ടി​പ്പ്​ കേ​സി​ലാ​ണ്​ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്​. 

2010ൽ രാജ മന്ത്രിയായിരിക്കെ നടത്തിയ രണ്ടാം തലമുറ സ്​പെക​്ട്രം വിതരണത്തിൽ വൻ അഴിമതിയുണ്ടെന്ന്​ കംട്രോളർ ആൻറ്​ ഒാഡിറ്റർ ജനറൽ നടത്തിയ പരിശോധനയിലാണ്​ കണ്ടെത്തിയത്​. കുറഞ്ഞ തുകക്ക്​ സ്​പെക്​ട്രം വിതരണം ചെയ്​തതിലൂടെ 1.76 കോടി രൂപ സർക്കാറിന്​ നഷ്​ടമുണ്ടായെന്നും സി.എ.ജി റിപ്പോർട്ടിൽ  ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന്​ 2010 ൽ രാജ മന്ത്രിസ്​ഥാനം രാജിവെക്കാൻ നിർബന്ധിതനാകുകയും പിന്നീട്​ 15 മാസം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്​തിരുന്നു. 2011 ലാണ്​ 2ജി അഴിമതിയിൽ വിചാരണ ആരംഭിക്കുന്നത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi high courtkanimozhimalayalam news2G spectrum caseA Raja
News Summary - Delhi High Court issued notice to all accused in2G Spectrum case -India News
Next Story