Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ പ്രക്ഷോഭം:...

പൗരത്വ പ്രക്ഷോഭം: പിഞ്ച്ര തോഡ്​ പ്രവർത്തക ദേവാംഗന കലിതക്ക്​ ജാമ്യം

text_fields
bookmark_border
പൗരത്വ പ്രക്ഷോഭം: പിഞ്ച്ര തോഡ്​ പ്രവർത്തക ദേവാംഗന കലിതക്ക്​ ജാമ്യം
cancel

ന്യൂഡൽഹി: പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ പിഞ്ച്ര​ തോഡ്​ പ്രവർത്തകയും വിദ്യാർഥിയുമായ ദേവാംഗന കലിതക്ക്​ ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചു. ജസ്​റ്റിസ്​ സുരേഷ്​ കുമാർ കെയ്​ത്​ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ്​ ദേവാംഗനക്ക്​ ജാമ്യം അനുവദിച്ചത്​.

ഫെബ്രുവരിയില്‍ നടന്ന പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തി​​െൻറ പേരില്‍ ജെ.എൻ.യു വിദ്യാര്‍ഥിയായ ദേവാംഗന കലിതയെ ലോക്ക്​ഡൗണിനിടെ മേയ്​ 24നാണ്​ പൊലീസ്​ വീട്ടിൽ നിന്നും അറസ്​റ്റ്​ ചെയ്​തത്​. ഇവർക്കൊപ്പം നതാഷ നര്‍വാള്‍ എന്ന പ്രവർത്തകയും അറസ്​റ്റിലായിരുന്നു.

നിലവിലെ സാഹചര്യത്തിൽ അവരെ തടങ്കലിൽ വെക്കേണ്ടതില്ലെന്ന്​ ചുണ്ടിക്കാട്ടിയ ജസ്​റ്റീസ്​ സുരേഷ്​ കുമാർ 25000 രൂപയും വ്യക്തിഗത ബോണ്ടും ആൾ ജാമ്യത്തിലും പുറത്തിറങ്ങാവുന്നതാണെന്ന്​ വ്യക്തമാക്കി. തെളിവ്​ നിശിപ്പിക്കുമെന്നോ ഇവർ മ​റ്റാരെയെങ്കിലും സ്വാധീനിക്കുമെു​ന്നോ പറയുന്നതിൽ കഴമ്പില്ല. സീൽ ചെയ്​ത കവറിൽ സമർപ്പിച്ച കേസ്​ ഡയറിയിൽ ഇവർ ആർട്ടിക്കിൾ 19 ന്​ ഉറപ്പ​ു നൽകുന്ന മൗലികാവകാശത്തിന്​ കീഴിൽ സമാധാനപരമായ പ്രതിഷേധമാണ്​ നടത്തിയെന്ന്​ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജസ്​റ്റിസ്​ ചുണ്ടിക്കാട്ടി.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 23 ന് തൊട്ടടുത്ത ദിവസം വനിത വിദ്യാർഥി സംഘടനയായ ​പിഞ്ച്ര തോഡ്​ ജാഫറബാദിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് ആരോപിച്ച്​ ദേവാംഗനയെയും നതാഷയെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തെങ്കിലും മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു.

എന്നാൽ ഡൽഹി കലാപം, കൊലപാതകം എന്നിവയിൽ ബന്ധമുണ്ടെന്നാരോപിച്ച്​ വീണ്ടും കേസ് ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 147, 353, 307, 302 വകുപ്പുകളാണ്​ ഇവ​ർക്കെതിരെ ചുമത്തിയിരുന്നത്​. സര്‍ക്കാര്‍ ഉദ്യോസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍. കൃത്യനിര്‍വഹണം തടസപ്പെടുത്താനായി അക്രമം അഴിച്ചുവിടല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUDelhi violencePinjra TodDevangana Kalita
Next Story