Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡ​ൽ​ഹി...

ഡ​ൽ​ഹി ഹൈ​കോ​ട​തി​യോ​ട് ഗൂ​ഗ്ൾ ‘കോടതി നടപടികളുടെ അനധികൃത യുട്യൂബ് അപ്ലോഡിങ് നീക്കാനാവില്ല’

text_fields
bookmark_border
kerala
cancel

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ കോ​ട​തി ന​ട​പ​ടി​ക​ളു​ടെ നി​യ​മ​വി​രു​ദ്ധ റെ​ക്കോ​ഡി​ങ്ങും യു​ട്യൂ​ബി​ലെ അ​പ്‍ലോ​ഡി​ങ്ങും ഷെ​യ​റി​ങ്ങും സൂ​ക്ഷ്‍മ​മാ​യി നി​രീ​ക്ഷി​ക്കാ​നോ ന​ട​പ​ടി എ​ടു​ക്കാ​നോ ക​ഴി​യി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ ടെ​ക് ഭീ​മ​ൻ ഗൂ​ഗ്ൾ ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ. ഇ​ത്ത​രം റെ​േ​ക്കാ​ഡി​ങ്ങു​ക​ളു​ടെ ആ​വ​ർ​ത്ത​ന​വും വീ​ണ്ടും അ​പ്‍ലോ​ഡ് ചെ​യ്യു​ന്ന​തും വി​ല​ക്ക​ണ​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ന്ന​ത് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്നു​മാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഗൂ​ഗ്ൾ വി​ശ​ദ​മാ​ക്കി​യ​ത്.

ഇ​ത്ത​രം റെ​േ​ക്കാ​ഡി​ങ്ങു​ക​ൾ യു​ട്യൂ​ബി​ന് പു​റ​ത്താ​ണ് ന​ട​ക്കു​ന്ന​ത്. വി​ഡി​യോ​യി​ൽ കോ​ട​തി ന​ട​പ​ടി​ക​ൾ ആ​ണോ അ​ന​ധി​കൃ​ത​മാ​ണോ നി​യ​മ​ലം​ഘ​ന​മു​ണ്ടോ എ​ന്ന​തൊ​ക്കെ നി​ർ​ണ​യി​ക്കു​ക എ​ളു​പ്പ​മ​ല്ല. ബാ​ധ​ക​മാ​യ നി​യ​മം ലം​ഘി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി വി​ധി​ച്ചാ​ൽ മാ​ത്ര​മാ​ണ് നീ​ക്കം ചെ​യ്യാ​നു​ള്ള ബാ​ധ്യ​ത ഗൂ​ഗ്ളി​ന് ഉ​ണ്ടാ​വു​ക. കോ​ടി​ക്ക​ണ​ക്കി​ന് വി​ഡി​യോ​ക​ളി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യ​വ അ​രി​ച്ചെ​ടു​ക്കാ​നോ, നി​യ​മ​ലം​ഘ​നം ന​ട​ന്നെ​ന്ന് നി​ർ​ണ​യി​ക്കാ​നോ ഗൂ​ഗ്ളി​ന് ക​ഴി​യി​ല്ലെ​ന്നും സ​ത്യ​വാ​ങ്‌​മൂ​ലം വ്യ​ക്ത​മാ​ക്കി.

ആം ​ആ​ദ്‍മി പാ​ർ​ട്ടി നേ​താ​വ് അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി ജ​സ്റ്റി​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത വി​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‍ഫോ​മു​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ച വ്യ​ക്തി​ക​ൾ​ക്കെ​തി​രെ അ​ഭി​ഭാ​ഷ​ക​നാ​യ വൈ​ഭ​വ് സി​ങ് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക്ക് പ്ര​തി​ക​ര​ണ​മാ​യാ​ണ് ഗൂ​ഗ്ൾ സ​ത്യ​വാ​ങ്‌​മൂ​ലം സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googledelhi high courtyoutubeactionIllegalUploading
News Summary - Google tells Delhi High Court, ‘Cannot remove unauthorized YouTube uploading of court proceedings’
Next Story