വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാൻ അടിയന്തര പരിഗണന നൽകുമെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ ബോധിപ്പിച്ചു. വിദേശത്ത് വൈദ്യസഹായമുൾപ്പെടെ ആവശ്യമുള്ളവർക്ക് അക്കാര്യം ഉറപ്പുവരുത്താൻ എംബസികൾക്ക് നിർദേശം നൽകി മലയാളികളായ 116 നഴ്സുമാർ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തീർപ്പാക്കി.
കേന്ദ്ര സർക്കാർ മേയ് അഞ്ചിന് പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജിയർ (എസ്.ഒ.പി) കൃത്യമായി പിന്തുടരുമെന്ന് ജസ്റ്റിസ് വിഭു ബക്രു അധ്യക്ഷനായ ഹൈകോടതി ബെഞ്ച് മുമ്പാകെ അഡീഷനൽ സോളിസിറ്റർ ജനറൽ ഉറപ്പുനൽകി. സൗദിയിൽനിന്ന് രണ്ടാഴ്ചക്കകം പത്തോളം വിമാന സർവിസുകൾ പരിഗണനയിലുണ്ട്. ഗർഭിണികൾക്ക് മുൻഗണന നൽകും.
ഗർഭകാലവും ആരോഗ്യാവസ്ഥയും പരിഗണിച്ചാണ് മുൻഗണന പട്ടിക തയാറാക്കുകയെന്ന് കേന്ദ്രം അറിയിച്ചു. നഴ്സുമാർക്കുവേണ്ടി യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ നൽകിയ ഹരജിയിൽ അഡ്വ. സുഭാഷ് ചന്ദ്രൻ ഹാജരായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
