Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സമാധാന ബോണ്ട്' ഒപ്പിടണമെന്ന ഡൽഹി പൊലീസ് നോട്ടീസ്: ഐസ പ്രസിഡന്റ് നേഹ ബോറയുടെ ഹരജി ഹൈകോടതി നാളെ പരിഗണിക്കും

text_fields
bookmark_border
The Delhi High Court will hear on October 22 AISA President Neha Boras petition challenging a Delhi Police notice directing her to execute a peace bond under Section 126 BNSS.
cancel
camera_alt

നേഹ ബോറ


ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെതിരായ സമരങ്ങളിൽ പങ്കെടുത്തതിന് 'സമാധാന ബോണ്ട്' ഒപ്പിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ നോട്ടീസിനെതിരെ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറ നൽകിയ ഹരജി ഡൽഹി ഹൈകോടതി വ്യാഴാഴ്ച (ഒക്ടോബർ 22) പരിഗണിക്കും. തനിക്കെതിരായ പൊലീസ് നോട്ടീസ് റദ്ദാക്കണമെന്നും നിർബന്ധിത നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് പോലീസിനെ വിലക്കണമെന്നുമാണ് വിദ്യാർഥി നേതാവിന്റെ ആവശ്യം.

ദസറ അവധിക്കാലമായതിനാൽ കോടതിക്ക് അവധിയാണെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വിഷയം പ്രത്യേകമായി പരിഗണിക്കുകയായിരുന്നു. തുടർന്ന് ഹരജിക്കാരിയുടെ അഭിഭാഷകന്റെ അഭ്യർത്ഥന മാനിച്ചാണ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് വാദം കേൾക്കുന്നത് ഒക്ടോബർ 22-ലേക്ക് മാറ്റിയത്.

നോട്ടീസ് ബി.എൻ.എസ്.എസ് 126-ാം വകുപ്പ് പ്രകാരം; വ്യാജ ആരോപണമെന്ന് ഹരജി

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 126-ാം വകുപ്പ് പ്രകാരമാണ് ഒക്ടോബർ 17-ന് ഡൽഹി പൊലീസ് നേഹ ബോറയ്ക്ക് നോട്ടീസ് നൽകിയത്. ക്രമസമാധാന ലംഘനത്തിനോ പൊതുശാന്തി തകർക്കുന്നതിനോ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് ഇത്തരം ബോണ്ടുകൾ ആവശ്യപ്പെടാൻ അധികാരമുള്ളത്. 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കി ഒക്ടോബർ 19-ന് നേരിട്ടെത്തി കാരണം ബോധിപ്പിക്കാനായിരുന്നു നിർദ്ദേശം.

അഭിഭാഷകനായ അഭിക് ചിമ്നി മുഖേന ഫയൽ ചെയ്ത ഹരജിയിൽ പൊലീസിന്റെ നോട്ടീസ് തികച്ചും അവ്യക്തവും വസ്തുതാവിരുദ്ധവുമാണെന്ന് നേഹ ബോറ ചൂണ്ടിക്കാട്ടുന്നു

ഭരണഘടനയുടെ അനുച്ഛേദം 19(1)(എ), 19(1)(ബി), 21 എന്നിവ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെയും സമാധാനപരമായ പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ മുൻകരുതൽ അധികാരങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. ഒക്ടോബർ 16-ന് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടന്ന പ്രക്ഷോഭത്തിലേക്ക് ആളുകളെ പ്രേരിപ്പിച്ചുവെന്നാണ് നോട്ടീസിലെ ആരോപണം. എന്നാൽ താൻ ഒക്ടോബർ 16-ന് വൈകുന്നേരം 5 മണിക്ക് മണ്ഡി ഹൗസിലാണ് സമാധാനപരമായ കൂട്ടായ്മയ്ക്ക് ആഹ്വാനം നൽകിയതെന്നും അവിടെ നിന്നാണ് തന്നെ കരുതൽ തടങ്കലിലാക്കിയതെന്നും അവർ വ്യക്തമാക്കി.

ബി.എൻ.എസ്.എസ് 163-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ ലംഘിച്ചുവെന്ന ആരോപണത്തിൽ ഏത് ഉത്തരവാണ് ലംഘിക്കപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. രേഖകളിലുള്ള ഒരേയൊരു ഉത്തരവ് മണ്ഡി ഹൗസിന് ബാധകമല്ലെന്നും ജന്തർ മന്തർ റോഡിനെ അതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

ഒക്ടോബർ 16-ന് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) 'ലെഹ്‌രാ ദോ തിരംഗ' മാർച്ചിന് പോകുംവഴി കരുതൽ തടങ്കലിലാക്കിയ നേഹ ബോറയെ ഒക്ടോബർ 17-നാണ് പൊലീസ് വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Delhi High Court will hear on October 22 AISA President Neha Bora's petition challenging a Delhi Police notice directing her to execute a peace bond under Section 126 BNSS.
Next Story