മോദിയുടെ വിദേശയാത്രകളിൽ അനുഗമിച്ചവർ ആരൊക്കെയെന്ന് പുറത്ത് പറയേണ്ടെന്ന് കോടതി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളിൽ കൂടെയുണ്ടായിരുന്നവരുടെ വിവരങ്ങൾ പുറത്തുവിേടണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് മറുപടിയായി വിവരങ്ങൾ കൈമാറണമെന്ന കേന്ദ്ര ഇൻഫർമേഷൻ കമീഷെൻറ ഉത്തരവിനെതിരെ ഇന്ത്യൻ എയർഫോഴ്സ് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. വിവരങ്ങൾ പുറത്തുവിടുന്നത് രാജ്യത്തിെൻറ അഖണ്ഡതക്കും പരമാധികാരത്തിനും ഭീഷണിയാകുമെന്ന് കോടതി നിരീക്ഷിച്ചു.
സേനയിൽ നിന്ന് വിരമിച്ച ലോകേഷ് കെ ബാത്രയാണ് 2013 ഏപ്രിൽ മുതൽ പ്രധാനമന്ത്രിമാർ ഇന്ത്യൻ എയർഫോഴ്സിെൻറ വിമാനങ്ങളിൽ നടത്തിയ വിദേശയാത്രകളിൽ കൂടെയുണ്ടായിരുന്നവരുടെ വിവരങ്ങൾ തേടിയത്. 2018 ലാണ് അദ്ദേഹം അപേക്ഷ നൽകിയത്. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ് ഈ കാലയളിവിൽ ഇന്ത്യൻ എയർഫോഴ്സിെൻറ വിമാനങ്ങളിൽ വിദേശയാത്ര നടത്തിയിരുന്നില്ല. നരേന്ദ്ര മോദി ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങളിൽ മൂന്ന് യാത്രകൾ നടത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ യാത്രകളിൽ കൂടെയുള്ളവരുടെ വിവരങ്ങൾ പുറത്തുവിടുന്നത് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുെമന്ന് ചൂണ്ടികാണിച്ച് എയർഫോഴ്സ് വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയിരുന്നില്ല. അപേക്ഷകൻ സെൻട്രൽ ഇൻഫർമേഷൻ കമീഷനെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയായിരുന്നു. അപേക്ഷകെൻറ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന ഇൻഫർമേഷൻ കമീഷെൻറ ഉത്തരവാണ് ഡൽഹി ഹൈക്കോടതി ഇപ്പോൾ സ്റ്റേ ചെയ്തത്.
പ്രധാനമന്ത്രിയുടെ യാത്രകളിൽ അുനഗമിക്കുന്ന സുരക്ഷാ ജീവനക്കാരുടെ വിശദാംശങ്ങൾ പുറത്തുവിടുന്നതിലെ പ്രശ്നങ്ങൾ ചൂണ്ടികാണിച്ചാണ് ഇൻഫർമേഷൻ കമീഷെൻറ ഉത്തരവിനെതിരെ എയർഫോഴ്സ് കോടതിയെ സമീപിച്ചത്. എന്നാൽ, പ്രധാനമന്ത്രിയുടെ യാത്രകളിൽ അനുഗമിച്ച സ്വകാര്യ വ്യക്തികളെ സംബന്ധിച്ച വിവരം പുറത്തുവിടേണ്ടത് പൊതുതാൽപര്യമാണെന്നാണ് അപേക്ഷകൻ കോടതിയിൽ ചൂണ്ടികാണിച്ചത്. പൊതു പണം ഉപയോഗിച്ചുള്ള യാത്രകളിൽ ഉൾപ്പെട്ട സ്വകാര്യ വ്യക്തികളും അവരുടെ താൽപര്യങ്ങളും പുറത്തുവരണമെന്നായിരുന്നു ആവശ്യം.
രാജ്യത്തിെൻറ അഖണ്ഡതയെയും പരമാധികാരത്തെയും നയപരവും സാമ്പത്തികവുമായ നീക്കങ്ങളെയും ബാധിക്കുന്നതാണ് യാത്രാവിവരങ്ങളെന്ന എഫർഫോഴ്സിെൻറ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയെയും വിവരങ്ങൾ പുറത്തുവിടുന്നത് ബാധിക്കുമെന്ന് നിരീക്ഷിച്ച കോടതി, ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇൻഫർമേഷൻ കമീഷെൻറ ഉത്തരവ് റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

