ശർജീൽ ഇമാമിെൻറ ഹരജി തള്ളി
text_fieldsന്യൂഡൽഹി: തനിക്കെതിരായ കേസന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് കൂടുതൽ സമയം നൽകിയ വിചാരണ കോടതി ഉത്തരവിനെതിരെ ജെ.എൻ.യു വിദ്യാർഥി ശർജീൽ ഇമാം നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളി.
ജാമിഅ സർവകലാശാലയിൽ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രേക്ഷാഭത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് ജനുവരി 28ന് ഇദ്ദേഹത്തെ അറസ്റ്റ്ചെയ്തത്. ഹരജിയെ ഡൽഹി പൊലീസ് എതിർത്തിരുന്നു. ഏപ്രിൽ 25നാണ് കോടതി പൊലീസിന് മൂന്നുമാസം കൂടി സമയം അനുവദിച്ചത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരമാണ് (യു.എ.പി.എ) ശർജീൽ ഇമാമിനെതിരെ കേസ് ചുമത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
