Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുശാന്ത് കേസ്: നടക്കുന്നത് മാധ്യമ വിചാരണയെന്ന് നിര്‍മാതാക്കള്‍; മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കി കോടതി
text_fieldsbookmark_border
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ്. 34 നിര്‍മാണ കമ്പനികള്‍ നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈകോടതിയാണ് വിവിധ മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നോട്ടീസ് നല്‍കിയത്.
തങ്ങളുടെ ചാനലിലൂടെയോ സോഷ്യല്‍ മീഡിയ പേജുകളിലൂടെയോ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കണം. കേബിള്‍ ടി.വി റെഗുലേഷന്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറ്പ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്കെതിരെ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നാണ് നിര്‍മാണ കമ്പനികളുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

