Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി വംശീയാതിക്രമം:...

ഡൽഹി വംശീയാതിക്രമം: ദേശീയ ഗാനം ചൊല്ലിച്ച്​ കൊലപ്പെടുത്തിയ കേസിൽ​ നോട്ടീസ്​

text_fields
bookmark_border
ഡൽഹി വംശീയാതിക്രമം: ദേശീയ ഗാനം ചൊല്ലിച്ച്​ കൊലപ്പെടുത്തിയ കേസിൽ​ നോട്ടീസ്​
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വം​ശീ​യാ​തി​ക്ര​മ​ത്തി​നി​ടെ ​പൊ​ലീ​സ്​ അ​ട​ങ്ങു​ന്ന ആ​ക്ര​മി​ക​ൾ ദേ​ശീ​യ ഗാ​നം ​െചാ​ല്ലി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ ഫൈ​സാ​െൻറ മാ​താ​വ്​ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​നാ​യി ഡ​ൽ​ഹി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ൈഫ​സാ​ൻ അ​ട​ക്കം അ​ഞ്ച്​ മു​സ്​​ലിം യു​വാ​ക്ക​ളെ പൊ​ലീ​സും സം​ഘ്പ​രി​വാ​റും ആ​ക്ര​മി​ച്ച്​ ദേ​ശീ​യ ഗാ​നം ​െചാ​ല്ലി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​െൻറ വി​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. ഹ​ര​ജി​യി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​റി​ന്​ ഹൈ​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

പൊ​ലീ​സ്​ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലാ​ത്ത​തി​നാ​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ വി​ട​ണ​മെ​ന്നാ​ണ്​ അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​െൻറ ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ചി​ന്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കേ​സ്​ ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ വീ​ണ്ടും പ​രി​ഗ​ണി​ക്കും. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കു​ക​ളേ​റ്റ്​ ജീ​വ​ന്​ വേ​ണ്ടി യാ​ചി​ക്കു​േ​മ്പാ​ഴാ​യി​രു​ന്നു ദേ​ശീ​യ ഗാ​നം ചൊ​ല്ലി​ച്ച​ത്. 23കാ​ര​നാ​യ ഫൈ​സാ​ൻ പി​ന്നീ​ട്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. മ​രി​ക്കു​ന്ന​തി​നു​ മു​മ്പ്​ ത​നി​ക്കേ​റ്റ ക്രൂ​ര​മാ​യ മ​ർ​ദ​നം ഫൈ​സാ​ൻ മാ​താ​വി​നോ​ട്​ വി​വ​രി​ച്ചി​രു​ന്നു.

ന​ടു​റോ​ഡി​ൽ​നി​ന്ന്​ പ​രി​ക്കു​ക​ളോ​ടെ ജ്യോ​തി ന​ഗ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ അ​ഞ്ചു​പേ​രെ​യും ​ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കാ​തെ പൊ​ലീ​സ്​ ചി​കി​ത്സ നി​ഷേ​ധി​ച്ചു​വെ​ന്ന്​ ഹ​ര​ജി​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi policedelhi riot
News Summary - Delhi HC Issues Notice On Plea For Court-Monitored SIT Probe Into Death of Man In Viral "Jana Gana Mana" Video
Next Story