ഡൽഹി കലാപം: ബി.ജെ.പി നേതാക്കൾക്കെതിരെ ഉടനെ കേസെടുക്കില്ല, മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ച നൽകി ഹൈക്കോടതി
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമത്തിന് പ്രകോപനമുണ്ടാക്കിയ ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക ്കൂർ, പർവേഷ് ശർമ, അഭയ് വർമ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് മറുപടി നൽകാൻ കേന്ദ്ര സർക് കാറിന് ഡൽഹി ഹൈക്കോടതി നാലാഴ്ച സമയം നൽകി. സാമൂഹ്യപ്രവർത്തകൻ ഹർഷ് മന്ദറിെൻറ ഹരജിയിലാണ് കോടതി ഉത്തരവ്. വിദ്വേ ഷ പ്രസംഗകർക്കെതിരെ ഇന്നുതന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർഷ് മന്ദറിെൻറ ആവശ്യം കോടതി തള്ളി. ഏപ്രിൽ 13-ന് കേസ് വീണ്ടും പരിഗണിക്കും.
ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് മുരളീധരൻ അടങ്ങുന്ന ബെഞ്ചിനു പകരം ചീഫ് ജസ്റ്റിസ് ഡി.എൻ പാട്ടീൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ഹർഷ് മന്ദറിനു വേണ്ടി ഹാജരായപ്പോൾ സോളിസിറ്ററർ ജനറൽ തുഷാർ മേത്തയാണ് ഡൽഹി പൊലീസിനു വേണ്ടി ഹാജരായത്.
ബി.ജെ.പി നേതാക്കൾക്കെതിരെ എഫ്.ഐ.ആർ ചുമത്തണമെന്ന ഹരജിക്കാരെൻറ ആവശ്യത്തിനെതിരെ വാദിച്ച തുഷാർ മേത്ത, കലാപവുമായി ബന്ധപ്പെട്ട് സ്വത്തുനാശത്തിനും മറ്റും എഫ്.ഐ.ആർ തയ്യാറാക്കിയതായി അറിയിച്ചു. കേസിൽ കേന്ദ്ര സർക്കാറിനെ കക്ഷി ചേരാൻ അനുവദിക്കണമെന്നും മേത്ത പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന് ഇതുവരെ ആർക്കുമെതിരെ കേസെടുത്തിട്ടില്ലെന്നും അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 48 കേസുകൾ രജിസ്റ്റർ ചെയ്തതായും ഡൽഹി പൊലീസ് സ്‌പെഷൽ കമ്മീഷണർ കോടതിയെ അറിയിച്ചു.
ബി.ജെ.പി നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഇത് തെളിവുകൾ ശേഖരിക്കാൻ പ്രധാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോളിൻ ഗോൺസാൽവസ് വാദം തുടങ്ങിയത്. ആരെയും അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നില്ല. തെളിവില്ലെന്നു കണ്ടാൽ എഫ്.ഐ.ആർ റദ്ദാക്കാൻ കഴിയും. കേന്ദ്ര സർക്കാർ കക്ഷിചേരുന്നതിൽ വിരോധമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ സമാധാനപരമായാണ് മുന്നോട്ടുപോയതെന്നും ശക്തമായ പ്രതിഷേധങ്ങൾ പോലും സമാധാനപരമായിരുന്നുവെന്നും ഇത് ഇന്ത്യൻ ജനാധിപത്യത്തിെൻറ കരുത്താണെന്നും ഗോൺസാൽവസ് പറഞ്ഞു.
‘പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് സ്ഥിതി മാറ്റിയത്. കൊല്ലാൻ ആവശ്യപ്പെട്ടുള്ളതായിരുന്നു സന്ദേശങ്ങൾ. വെറുപ്പാണ് പ്രചരിപ്പിച്ചത്. ഇത് കൊലപാതകങ്ങളിൽ കലാശിച്ചു. വിദ്വേഷ പ്രസംഗം കൊലപാതകങ്ങളിലേക്കു നയിച്ചെങ്കിൽ ബി.ജെ.പി നേതാക്കളും മറ്റുള്ളവരും ഉത്തരവാദികളാണ്. വിദ്വേഷ പ്രസംഗം കൊലപാതകത്തിലേക്കു വരെ നയിച്ചു. അവരെ ഡൽഹിയുടെ തെരുവുകളിൽ നിന്ന് പിൻവലിക്കണം. അക്രമത്തിന് ആഹ്വാനം ചെയ്യുന്നവർ ആരായാലും നടപടി നേരിടേണ്ടിവരുമെന്ന സന്ദേശം നൽകണം’ -കോളിൻ ഗോൺസാൽവസ് പറഞ്ഞു.
എതിർ ഹരജി നൽകാൻ നാലാഴ്ച സമയം നൽകിക്കൊണ്ടാണ് വാദംകേട്ട ബെഞ്ച് ഉത്തരവിട്ടത്. ആളുകൾ കൊല്ലപ്പെടുകയാണെന്നും ഇത്രയധികം സമയം നൽകരുതെന്നും കോളിൻ ഗോൺസാൽവസ് വാദിച്ചെങ്കിലും കാര്യമുണ്ടായില്ല. എതിർ ഹരജി നൽകാൻ കേന്ദ്ര സർക്കാറിന് അനുവാദം നൽകുകയാണെന്നും അടുത്ത വാദംകേൾക്കൽ ഏപ്രിൽ 13-ന് ആയിരിക്കുമെന്നും കോടതി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
