Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിഡിയോ കോൺഫറൻസിങ്​​...

വിഡിയോ കോൺഫറൻസിങ്​​ വഴി വാദം കേൾക്കുന്നതിനിടെ അഭിഭാഷകർ തോന്നിയപോലെ; അതൃപ്​തി പ്രകടിപ്പിച്ച്​ ഡൽഹി ഹൈകോടതി

text_fields
bookmark_border
delhi-highcourt
cancel

ന്യൂഡൽഹി: കോവിഡ്​ സാഹചര്യമായതിനാൽ കോടതി നടപടിക്രമങ്ങൾ പലതും ഓൺലൈനിലൂടെയാണ്​ ഇപ്പോൾ നടക്കാറ്​. പല കേസുകളുടേയും വാദം കേൾക്കലുകൾ വീഡിയോ കോൺഫറൻസ്​ വഴിയാണ്​ നടക്കുന്നത്​. എന്നാൽ വാദപ്രതിവാദങ്ങൾ നടത്തുന്ന അഭിഭാഷകരു​ടെ ഔചിത്യമില്ലായ്​മയിൽ അതൃപ്​തി പ്രകടിപ്പിച്ചിരിക്കുകയാണ്​ ഡൽഹി ഹൈകോടതി.

അധികം ബഹളങ്ങ​ളില്ലാത്ത ശാന്തമായ സ്ഥലത്തു നിന്നുകൊണ്ട്​ കോടതി നടപടികളിൽ പ​​​​​ങ്കെടുക്കുന്നതിന്​ പകരം റോഡരികിലും പാർക്കിലും മറ്റും നിന്നുകൊണ്ടും കോണിപ്പടി ഓടിക്കയറിക്കൊണ്ടുമൊക്കെയാണ്​​ പല അഭിഭാഷകരും​ വാദങ്ങളുന്നയിക്കുന്നത്​.

അഭിഭാഷകരു​ടെ ഇത്തരം പ്രവർത്തികൾ കൊണ്ട്​ പലപ്പോഴും പറയുന്ന കാര്യങ്ങൾകൃത്യമായി കേൾക്കാൻ സാധിക്കാതെ വരുന്നു. ​ ഇടക്കിടെ കോടതി നടപടികൾ തടസ​പ്പെട്ടതോടെ ജസ്​റ്റിസ്​ പ്രതിഭ എം.സിങ്ങി​െൻറ ഏക ന്യായാധിപ ബെഞ്ചി​നെ ഇത്​ രോഷാകുലയാക്കി.

''വിഡിയോ കോൺഫറൻസിങ്​ ചട്ടമനുസരിച്ച്​ ബന്ധപ്പെട്ട കക്ഷികൾ ശാന്തമായ സ്ഥലത്ത്​ നിന്നുകൊണ്ടായിരിക്കണം വാദം കേൾക്കലിൽ പ​ങ്കെടുക്കേണ്ടത്​. വ്യക്തമായ കാഴ്​ച സാധ്യമായില്ലെങ്കിലും കൃത്യമായി കേൾക്കാൻ സാധിക്കണം.''-കോടതി നിരീക്ഷിച്ചു.

പറയുന്ന കാര്യങ്ങൾ അഭിഭാഷകർക്ക്​ കേൾക്കാൻ സാധിക്കാത്തതിനാൽ 45 മിനിട്ടിൽ ഒരു വിഷയത്തിൽ മാത്രമേ​ വാദം കേൾക്കൽ സാധ്യമാകുന്നുള്ളൂ. പറയുന്നത്​ കേൾക്കുന്നുണ്ടോ ഇല്ലയോ എന്ന്​ ചോദിച്ചും അതിന്​ മറുപടി പറഞ്ഞുമാണ്​ കൂടുതൽ സമയവും നഷ്​ടപ്പെടുന്നത്​. ഈ പ്രശ്​നങ്ങളിൽ കോടതി അതൃപ്​തി അറിയിക്കുകയായിരുന്നു.

ഡൽഹി ഹൈകോടതിയിൽ 11 ബെഞ്ചുകളാണ്​ നിലവിൽ നേരി​ട്ടെത്തി വാദം കേൾക്കുന്നത്​. മറ്റുള്ള ബെഞ്ചുകളുടെ വാദം കേൾക്കൽ വിഡിയോ കോൺഫറൻസിങ്​ വഴിയാണ്​ നടക്കുന്നത്​. കോവിഡ്​ പടർന്നു പിടിച്ച സാഹചര്യത്തിൽ തലസ്ഥാന നഗരിയിൽ കഴിഞ്ഞ വർഷം മാർച്ച്​ മുതലാണ്​ വിർച്വൽ വാദം കേൾക്കലിന്​ തുടക്കം കുറിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi highcourtvideo conference hearings
News Summary - Delhi HC expresses unhappiness over advocates arguing from parks, roads in video conference hearings
Next Story