Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ജിം ട്രെയ്നറെ കൊലപ്പെടുത്തി പിതാവ്

text_fields
bookmark_border
gym trainer singhal in delhi
cancel

ന്യൂഡൽഹി: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഡൽഹിയിൽ ജിം ട്രെയ്നറെ കൊലപ്പെടുത്തി പിതാവ്. 29കാരനായ ഗൗരവ് സിങ്‍ഹാലാണ് മരിച്ചത്. വിവാഹദിനത്തിൽ വധുവിന്റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് പിതാവ് സിങ്‍ഹാലിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മുങ്ങിയ ഇയാളുടെ പിതാവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ദക്ഷിണ ഡൽഹിയിലാണ് സംഭവമുണ്ടായതെന്ന് ​പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലുള്ള കാരണത്തെ കുറിച്ച് വ്യക്തമായ സൂചനകളില്ലെന്നും പ്രധാന പ്രതി പിടിയിലായാൽ മാത്രം ഇക്കാര്യം വ്യക്തമാകുവെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ അങ്കിത് ചൗഹാൻ അറിയിച്ചു.

പുലർച്ചെ 12.30ഓടെയാണ് സിങ്‍ഹാളിനെതിരെ ആക്രമണം ഉണ്ടായത്. ഉടൻ തന്നെ കുടുംബാംഗങ്ങൾ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾക്ക് 15 തവണ കുത്തേറ്റിരുന്നു. സിങ്‍ഹാളും പിതാവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നാണ് സൂചന. ഇയാൾക്കെതിരെ പിതാവ് വധഭീഷണി മുഴക്കിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഗൗരവിന് വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഇയാൾ വിവാഹം കഴിക്കാൻ തയാറായതെന്നുമാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi gym trainer stabbed to death hours before wedding, father suspect, missing
Next Story