ഡൽഹിയിലെ സ്കൂളുകളിൽ ആർ.എസ്.എസ് ചരിത്രം പഠിപ്പിക്കുന്നു; പുതിയ സിലബസുമായി ബി.ജെ.പി സർക്കാർ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകളിൽ ആർ.എസ്.എസ് ചരിത്രം പഠിപ്പിക്കുന്നു. രാഷ്ട്രനീതി പദ്ധതിയുടെ ഭാഗമായാണ് ഹിന്ദുത്വസംഘടനയായ ആർ.എസ്.എസിന്റെ ചരിത്രം പഠിപ്പിക്കുന്നത്. പൗരബോധം, ഇന്ത്യ സ്വാതന്ത്ര്യസമരത്തിലെ അറിയപ്പെടാത്ത പോരാളികൾ, ദേശീയബോധം എന്നിവയെ സംബന്ധിച്ച പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ചാണ് പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്.
സെപ്തംബർ 18നാണ് നമോ വിദ്യ ഉത്സവ് എന്ന പേരിലാണ് പുതിയ പാഠ്യപദ്ധതി കൊണ്ടുവന്നത്. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രവും സാമൂഹിക പ്രവർത്തനങ്ങളും ചരിത്രവും ആളുകളിലേക്ക് എത്തിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡൽഹി വിദ്യഭ്യാസമന്ത്രി പറഞ്ഞു. ആർ.എസ്.എസിന്റെ ചരിത്രത്തിനെപ്പം കേശവ ബാലിറാം ഹെഡ്ഗെവാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അടൽ ബിഹാരി വാച്പേയ്, വിനായക് ദാമോദർ സവർക്കർ, ശ്യാമ പ്രസാദ് മുഖർജി, സർദാർ വല്ലഭായ് പട്ടേൽ എന്നിവരെ കുറിച്ചും പാഠ്യപദ്ധതിയിൽ പഠിപ്പിക്കും.
എല്ലാ മാസത്തിലേയും മൂന്നാമത്തേയും ആദ്യത്തേയും ആഴ്ചകളിൽ ഒരു ദിവസമായിരിക്കും ക്ലാസുണ്ടാവുക. പാഠ്യപദ്ധതിയുടെ ഭാഗമായി യൂത്ത്പാർലമെന്റ്, ഫീൽഡ് വിസിറ്റ്, ഇലക്ട്രോറൽ ലിറ്ററസി ക്ലബ്, സബ് കമിറ്റിൾ എന്നിവയിൽ പങ്കെടുക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ടാകും. അതേസമയം, ആർ.എസ്.എസ് പാഠ്യപദ്ധതി പഠിപ്പിക്കുന്നത് വർഗീയചേരിതിരിവിന് കാരണമാകുമെന്ന പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

