ഡൽഹിയിൽ ഒറ്റയക്ക ഇരട്ടയക്ക നമ്പർ നിയന്ത്രണം തൽക്കാലത്തേക്കില്ല
text_fieldsന്യൂഡൽഹി: വായുമലിനീകരണം പ്രതിരോധിക്കാൻ ഒറ്റയക്ക ഇരട്ടയക്ക നമ്പർ നിയന്ത്രണം ഡൽഹിയിൽ തൽക്കാലത്തേക്ക് ഏർപ്പെടുത്തില്ല. രാജ്യതലസ്ഥാനത്തെ വായുഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണം തൽക്കാലത്തേക്ക് ഏർപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം മഴ പെയ്ത സാഹചര്യത്തിൽ ഡൽഹിയിലെ വായുഗുണനിലവാര സൂചിക 450ൽ നിന്നും 300 ആയി കുറഞ്ഞിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ വാഹനങ്ങൾക്ക് തൽക്കാലത്തേക്ക് ഒറ്റയക്ക ഇരട്ടയക്ക നിയന്ത്രണം ആവശ്യമില്ല. ദീപാവലിക്ക് ശേഷം സ്ഥിതി വിലയിരുത്തി നിയന്ത്രണം വേണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
സ്വകാര്യവാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം നിരത്തിലിറക്കുന്ന സംവിധാനമാണ് ഡൽഹി സർക്കാർ നടപ്പാക്കാനൊരുങ്ങിയത്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറിന്റെ അവസാനത്തിന്റെ അക്കത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കുന്നതാണ് നിയമം. ഇതുപ്രകാരം ഒരു ദിവസം ഒറ്റയക്ക നമ്പറുള്ള വാഹനങ്ങളും അടുത്ത ദിവസം ഇരട്ടയക്ക നമ്പറിലുള്ള വാഹനങ്ങളുമാണ് നിരത്തിലിറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

