Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ മലിനീകരണം...

ഡൽഹിയിലെ മലിനീകരണം പരിഹരിക്കാൻ 9,394 കോടി നീക്കിവെച്ചതായി സർക്കാർ

text_fields
bookmark_border
ഡൽഹിയിലെ മലിനീകരണം പരിഹരിക്കാൻ 9,394 കോടി നീക്കിവെച്ചതായി സർക്കാർ
cancel
camera_altImage: IANS

ന്യൂഡൽഹി: നഗരത്തെ കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന മലിനീകരണ പ്രശ്​നം പരിഹരിക്കുന്നതിനായി ദില്ലി സർക്കാർ 2021-22 വാർഷിക ബജറ്റിൽ 9,394 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യതലസ്ഥാനം നേരിടുന്ന വെല്ലുവിളി അതിജീവിക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. ഡൽഹി ഉപമുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ മനീഷ്​ സിസോധിയയാണ്​ ബജറ്റ്​ അവതരിപ്പിച്ചത്​. നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്​നം വായു മലിനീകരണമാണെന്നും അതിനെ നേരിടാൻ സർക്കാൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ നൂറാം വാർഷികം ആഘോഷിക്കു​േമ്പാഴേക്ക് ഡൽഹി​​ മലിനീകരണ രഹിതമാക്കാനുള്ള പ്രവർത്തനം സർക്കാർ തുടങ്ങിയി​ട്ടുണ്ടെന്നും മനീഷ്​ സിസോധിയ പറഞ്ഞു. 'ഞങ്ങൾ നടപടികൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കും. ദില്ലിയുടെ ഗ്രീൻ കവർ വർധിപ്പിക്കുന്നതിനും സർക്കാർ പരിശ്രമിക്കുന്നുണ്ട്​. നിർമ്മാണ സൈറ്റുകളിൽ ആന്‍റി-സ്മോഗ് ഗണ്ണുകൾ നിർബന്ധമാക്കി, ഖരമാലിന്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള നയങ്ങൾ കൊണ്ടുവന്നതായും അ​ദ്ദേഹം ബജറ്റ്​ പ്രസംഗത്തിൽ അറിയിച്ചു.

രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ നൂറാം വാർഷികം ആഘോഷിക്കു​േമ്പാഴേക്ക്​ കോവിഡ്​ - 19 പോലെ ദില്ലിയുടെ മലിനീകരണ പ്രശ്​നവും പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള റോഡ്​മാപ്പ്​ തയ്യാറാക്കി കഴിഞ്ഞതായും സിസോധിയ പറഞ്ഞു. കൂടാതെ, ദില്ലി സർക്കാരിന്‍റെ പുതിയ ഇലക്ട്രിക് വാഹന നയവും മന്ത്രി എടുത്തുപറഞ്ഞു. ദേശീയ തലസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നതിന് സ്വീകരിച്ച നിരവധി നടപടികളിൽ ഒന്നാണ് ഇവി പോളിസി 2020.

ഇ.വി പോളിസിക്ക്​ മുമ്പ് ദില്ലിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളുടെ 0.2 ശതമാനം മാത്രമായിരുന്നെന്നും, എന്നാൽ, പോളിസി ആരംഭിച്ചതിനുശേഷം, വിഹിതം രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളുടെ 2.2 ശതമാനമായി ഉയർന്നതായും അദ്ദേഹം വെളിപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pollutionDelhi govt
News Summary - Delhi govt earmarks Rs 9,394cr to deal with pollution
Next Story