Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രോപ്പർട്ടി ആധാർ കാർഡുകളും ലാൻഡ് റെക്കോർഡ് ബില്ലും നടപ്പിലാക്കാൻ ഡൽഹി സർക്കാർ

text_fields
bookmark_border
പ്രോപ്പർട്ടി ആധാർ കാർഡുകളും ലാൻഡ് റെക്കോർഡ് ബില്ലും നടപ്പിലാക്കാൻ ഡൽഹി സർക്കാർ
cancel

ന്യൂഡല്‍ഹി: ഡൽഹിയിൽ എല്ലാ വസ്തുവകകൾക്കും 'പ്രോപ്പർട്ടി ആധാർ കാർഡുകൾ' അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ഡൽഹി സർക്കാർ 'ലാൻഡ് റെക്കോർഡ്സ് ബിൽ, 2026 തയ്യാറാക്കിവരികയാണെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. നിയമം നിലവിൽ വന്നാൽ, ഡൽഹിയിലെ ഓരോ പ്രോപ്പർട്ടിയും ശാസ്ത്രീയ സർവേക്ക് വിധേയമാക്കുകയും സമഗ്രമായ ഡിജിറ്റൽ രേഖ തയ്യാറാക്കുകയും ചെയ്യും. തുടർന്ന് ഓരോ പ്രോപ്പർട്ടിക്കും തനതായ ഒരു പ്രോപ്പർട്ടി ആധാർ കാർഡ് നൽകും. ഈ ബില്ലിനായി ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുമെന്നും രേഖ ഗുപ്ത പറഞ്ഞു.

പൗരൻമാർക്ക് നൽകുന്ന ആധാർ കാർഡിന്‍റെ മാതൃകയാണ് പുതിയ പദ്ധതിക്ക് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിലെ ഓരോ പ്രോപ്പർട്ടിക്കും സമാനമായ രീതിയിൽ സുരക്ഷിതവും ആധികാരികവുമായ ഡിജിറ്റൽ ഐഡന്‍റിന്‍റി ലഭിക്കുമെന്നും, ഇത് ഭൂമി രേഖകൾ കൂടുതൽ സുതാര്യവും സാങ്കേതികമായി മികച്ചതുമാക്കുമെന്നുമാണ് രേഖ ഗുപ്ത വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാറിന്‍റെ സ്വാമിത്വ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ പൈലറ്റ് പ്രോജക്റ്റിന്‍റെ തുടർച്ചയായാണ് ഈ നീക്കം.

ആദ്യ ഘട്ടത്തിൽ, സർവേ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെയും ഡ്രോൺ സർവേകൾ ഉപയോഗിച്ചും ഡൽഹി സർക്കാർ 30 ഗ്രാമങ്ങളിൽ സ്മാർട്ട് പ്രോപ്പർട്ടി കാർഡുകൾ തയ്യാറാക്കിയിരുന്നു. ഗ്രാമീണ മേഖലകളിൽ ആധികാരികമായ പ്രോപ്പർട്ടി രേഖകൾ സൃഷ്ടിക്കാനും ഭാവിയിലെ ഭൂമി തർക്കങ്ങൾ കുറയ്ക്കാനും ഈ പൈലറ്റ് പ്രോജക്റ്റ് വിജയകരമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ ബിൽ ഗ്രാമങ്ങൾക്ക് അപ്പുറത്തേക്ക് വ്യാപിപ്പിക്കും. നഗരപ്രദേശങ്ങളിലെ എല്ലാ വാസയോഗ്യമായ, വാണിജ്യപരവും മറ്റ് വിഭാഗങ്ങളിലുമുള്ള പ്രോപ്പർട്ടികളും ഇതിൽ ഉൾപ്പെടും. സർവേയിൽ എല്ലാ പ്രോപ്പർട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ഓരോ കെട്ടിടത്തിന്‍റെയും ഓരോ നിലക്കും പ്രത്യേക ഡിജിറ്റൽ രേഖ തയ്യാറാക്കും.

വെറുമൊരു രേഖ എന്നതിലുപരി, ഡൽഹിയുടെ ഭാവി ഡിജിറ്റൽ ഭരണ സംവിധാനത്തിന്‍റെ അടിത്തറയാണ് ഈ പദ്ധതിയെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഡ്രോൺ സർവേകളും ഡിജിറ്റൽ മാപ്പിങ്ങും ഉപയോഗിച്ച് നിർമിച്ച ഈ രേഖകൾ, ഭാവിയിൽ പൗരന്മാർക്ക് കൂടുതൽ വിശ്വസനീയവും കാര്യക്ഷമവുമായ സേവനങ്ങൾ നൽകാൻ സർക്കാറിനെ സഹായിക്കുമെന്ന് അവർ പറഞ്ഞു.

തലസ്ഥാനത്ത് ഇതുവരെ പരീക്ഷിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ നഗര ഭൂമി രേഖാ പരിഷ്കരണങ്ങളിൽ ഒന്നാണിത്. ഒറ്റനില വീടുകൾ മുതൽ ബഹുനില വാണിജ്യ സമുച്ചയങ്ങൾ വരെയുള്ള ലക്ഷക്കണക്കിന് പ്രോപ്പർട്ടികളെ ആദ്യമായി ഒരൊറ്റ ഏകീകൃത ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാൻ ഇത് ലക്ഷ്യമിടുന്നു. ഇതുവരെ 12,232 പ്രോപ്പർട്ടികൾ സർവേ ചെയ്തു കഴിഞ്ഞു. ഇതിൽ 8,423 എണ്ണം (ഏകദേശം 69%) തർക്കരഹിതമാണ്. ഈ രേഖകൾ പിന്നീട് ഡൽഹി ഓൺലൈൻ രജിസ്ട്രേഷൻ ഇൻഫർമേഷൻ സിസ്റ്റവുമായി തത്സമയം സംയോജിപ്പിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi government to implement property Aadhaar cards and land title bill
Next Story