Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമ്പർക്കവിലക്കിൽ...

സമ്പർക്കവിലക്കിൽ പാർപ്പിച്ച 4000 തബ്​ലീഗുകാർക്ക്​ തിരിച്ചുപോകാമെന്ന്​ ഡൽഹി സർക്കാർ

text_fields
bookmark_border
സമ്പർക്കവിലക്കിൽ പാർപ്പിച്ച 4000 തബ്​ലീഗുകാർക്ക്​ തിരിച്ചുപോകാമെന്ന്​ ഡൽഹി സർക്കാർ
cancel

ന്യൂഡൽഹി: മർകസ്​ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പ​ങ്കെടുത്തതിനെ തുടർന്ന്​ ക്വാറൻറീൻ ചെയ്​തവരിൽ രോഗ ലക്ഷണങ്ങളൊന്നും കാണിക്കാത്ത  4000 തബ്​ലീഗ്​ ജമാഅത്ത്​ പ്രവർത്തകർക്ക്​ തിരിച്ച്​ നാട്ടിലേക്ക് പോകാമെന്ന് ഡൽഹി സർക്കാർ. മർകസ്​ സംഭവവുമായി പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസുകളിൽ പ്രതിചേർക്കപ്പെട്ടവർക്ക്​ ഒഴികെ നാട്ടിലേക്ക്​ മടങ്ങാമെന്ന്​ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു. കേസിൽ ഉൾപ്പെ​ട്ടവരെ പൊലീസ്​ കസ്​റ്റഡിയിലെടുക്കും. 

ക്വാറൻറീൻ കാലവധി കഴിഞ്ഞവരിൽ  900 പേർ ഡൽഹി സ്വദേശികളാണ്​.  മറ്റുള്ളവരിൽ ഭൂരിഭാഗവും തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരെ തിരിച്ചയക്കുന്നത്​ സംബന്ധിച്ച്​ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ റസിഡൻറ്​ കമീഷണർമാരുമായി ഡൽഹി സർക്കാർ ചർച്ച നടത്തിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ജമാഅത്ത് സംഭവവുമായി ബന്ധപ്പെട്ട്​ തമിഴ്​നാട്ടിലും ഡൽഹിയിലുമാണ്​ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

തബ്​ലീഗ്​ സമ്മേളനവുമായി ബന്ധപ്പെട്ട്​  രാജ്യത്ത്​ 1,500-ലധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ​ചെയ്യപ്പെട്ടു. ഇവരിൽ നിരവധി വിദേശികളും ഉൾപ്പെട്ടിരുന്നു. തബ്​ലീഗ്​ സംഭവുമായി ബന്ധപ്പെട്ട്​ രാജ്യത്ത്​ 25,000 പേരെയാണ്​ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നത്​​.  

ലോക്​ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച്​ സമ്മേളനം നടത്തിയെന്നാരോപിച്ച്​ തബ്​ലീഗ്​ ജമാഅത്ത്​  നേതാവ് മൗലാന സഅദിനും മറ്റ്​ ഏഴ്​ പേർക്കുമെതിരെ നിസാമുദീൻ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newstablig#Covid19
News Summary - Delhi Government Releases 4,000 Tablighi Jamaat Members After Quarantine - India news
Next Story