Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെസിക്ക ലാൽ കൊലപാതകം:...

ജെസിക്ക ലാൽ കൊലപാതകം: പ്രതിയെ വിട്ടയക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു

text_fields
bookmark_border
ജെസിക്ക ലാൽ കൊലപാതകം: പ്രതിയെ വിട്ടയക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു
cancel

ന്യൂഡൽഹി: ജെസിക്ക ലാൽ കൊലപാതക​ കേസിലെ പ്രതിയെ വിട്ടയക്കാനുള്ള തീരുമാനം ഡൽഹി സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. പ്രതിയായ മനുശർമ്മയെ മോചിപ്പിക്കാനുള്ള തീരുമാനമാണ്​ ജയിൽസമിതി താൽക്കാലികമായി മരവിപ്പിച്ചത്​. തന്തൂർ കൊലപാതക കേസിലെ പ്രതി സുശീൽ ശർമ്മയെ മോചിപ്പിക്കാനുള്ള തീരുമാനവും പുനപരിശോധിക്കുമെന്ന്​ ജയിൽ സമിതി അറിയിച്ചു.

ഡൽഹി ആഭ്യന്തര മന്ത്രി, ആഭ്യന്തര വകുപ്പ്​പ്രിസൻസിപ്പൽ സെക്രട്ടറി, നിയമ പ്രിൻസിപ്പൽ സെക്രട്ടറി, ജയിൽ​ ഡി.ജി.പി, ജില്ലാ ജഡ്​ജി, ജോയിൻറ്​ പൊലീസ്​ കമീഷണർ, ചീഫ്​ പ്രൊബേഷൻ ഒാഫീസർ എന്നിവരടങ്ങുന്ന സമിതിയാണ്​ പ്രതികളുടെ മോചനം സംബന്ധിച്ച്​ തീരുമാനമെടുക്കുക. 

ജെസിക്ക ലാലി​​​െൻറ കൊലപാതകിക​െള വിട്ടയക്കാനുള്ള തീരുമാനത്തിനെതിരെ സഹോദരി ജയിൽ വകുപ്പിന്​ കത്തയച്ചിരുന്നു. 1999ൽ ദക്ഷിണ ഡൽഹിയിലെ റസ്​റ്റോറൻറിൽ വെച്ചാണ്​ ജെസിക്കയെ വെടിവെച്ച്​ കൊലപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi governmentmalayalam newsmanu sharmaJessica Lal murder
News Summary - Delhi Government Postpones Decision To Release Jessica Lal's Killer-india news
Next Story