Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Delhi girl Rape, murder Case Oppn demands fast-track probe, attacks Amit Shah
cancel
Homechevron_rightNewschevron_rightIndiachevron_right'ഒമ്പതുകാരിക്ക്​...

'ഒമ്പതുകാരിക്ക്​ അതിവേഗം നീതി വേണം'; അമിത്​ ഷായ്​ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ ബലാത്സംഗത്തിനിരയായി കൊല്ല​െപ്പടുകയും ബലമായി സംസ്​കരിക്കുകയും ചെയ്​ത ഒമ്പതുവയസുകാരിക്ക്​ നീതി ലഭിക്കണമെന്നാവശ്യ​െപ്പട്ട്​ പ്രതിപക്ഷം. ബലാത്സംഗ​​ക്കൊലയിൽ അതിവേഗ അന്വേഷണ-നടപടികൾ വേണമെന്നാണ്​ പ്രതിപക്ഷത്തി​െൻറ ആവശ്യം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായ്​ക്കെതിരെയും പ്രതിഷേധം ശക്തമായി.

ഞായറാഴ്​ചയാണ്​ ഡൽഹി ക​േൻറാൺമെൻറിന്​ സമീപം ശ്​മശാനത്തിൽ വെള്ളമെടുക്കാൻ പോയ ഒമ്പതുകാരിയെ പുരോഹിതനടക്കം നാലുപേർ ചേർന്ന്​ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയതും മൃതദേഹം ബലമായി ദഹിപ്പിച്ചതും. സംഭവം പൊലീസിൽ അറിയിക്കരുതെന്ന്​ പ്രതികൾ മാതാപിതാക്കളോട്​ നിർദേശിക്കുകയും ചെയ്​തു. മകളുടെ മരണത്തിൽ മാതാപിതാക്കൾ അന്വേഷണം ആവശ്യപ്പെട്ടതോടെ പ്രതിഷേധവുമായി നിരവധിപേർ രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട 10 പ്രധാന വിവരങ്ങൾ അറിയാം.

1. കുറ്റവാളികൾക്ക്​ വധശിക്ഷ നൽകണമെന്ന്​ കെജ്​രിവാൾ

കുറ്റവാളികൾക്ക്​ വധശിക്ഷ നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ രംഗത്തെത്തി. ഒമ്പതുകാരിയു​ടെ ബലാത്സംഗക്കൊല നാണക്കേടുണ്ടാക്കുന്നു. ഡൽഹിയിലെ ക്രമസമാധാന നില മെച്ചപ്പെടു​ത്തേണ്ടതി​െൻറ പ്രധാന്യമാണ്​ ഇത്​ വിവരിക്കുന്നത്​. കുറ്റവാളികൾക്ക്​ വധശിക്ഷ ലഭ്യമാക്കണം -കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു. നീതി ലഭ്യമാക്കാൻ കുടുംബത്തിന്​ വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2. അമിത്​ ഷാക്കെതിരെ പ്രിയങ്ക ഗാന്ധി

ഡൽഹിയിലെ ക്രമസമാധന നില പരാജയപ്പെട്ടതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാക്കെതിരെ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. അമിത്​ ഷാ ഉത്തർപ്രദേശിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന തിരക്കിലാണെന്നും ഡൽഹിയിലെ ഉത്തരവാദിത്തം അദ്ദേഹത്തി​െൻറ ചുമലി​ൽ ഇല്ലെന്നും പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.

3. ഡൽഹി ​െപാലീസിന്​ നോട്ടീസ്​ അയച്ച്​ ഡൽഹി വനിത കമീഷൻ

ഒമ്പതുവയസുകാരിയുടെ ബലാത്സംഗക്കൊലയിൽ കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്​ ഡൽഹി ​െപാലീസിന്​ കത്തയച്ച്​ ഡൽഹി വനിത കമീഷൻ ചെയർപേഴ്​സൺ സ്വാതി മാലിവാൾ. ആഗസ്​റ്റ്​ അഞ്ചിന്​ രണ്ടുമണിക്ക്​ മുമ്പ്​ ഹാജരാകാൻ തെക്കുപടിഞ്ഞാറൻ ജില്ല ​പൊലീസ്​ ഡെപ്യൂട്ടി കമീഷനർക്ക്​ നോട്ടീസ്​ അയക്കുകയും ചെയ്​തു. കൃത്യമായ കാരണങ്ങൾ ഇല്ലാതെ ഹാജരാകാതെ ഇരിക്കുകയാണെങ്കിൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന്​ മുന്നറിയിപ്പ്​ നൽകുകയും ചെയ്​തു.

4. അതിവേഗം നീതി ലഭിക്കണമെന്ന്​ വിദ്യാർഥി സംഘടനകളും ആക്​ടിവിസ്​റ്റുകളും

ബലാത്സംഗക്കൊലയിൽ പ്രതിഷേധവുമായി നിരവധി വിദ്യാർഥി സംഘടനകളും ആക്​ടിവിസ്​റ്റുകളും രംഗത്തെത്തി. ജന്തർ മന്ദിറിൽ എസ്​.എഫ്.ഐ, ദലിത്​ ശോഷൻ മുക്തി മഞ്ച്​, ഓൾ ഇന്ത്യ ഡെമോക്രാറ്റിക്​ വിമൺ അസോസിയേഷൻ തുടങ്ങിയവ പ്രതിഷേധവുമായെത്തി. ഐസ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കു​ചേർന്നു.

5. പിന്തുണ വാഗ്​ദാനം ചെയ്​ത്​ തൃണമൂൽ

ബുധനാഴ്​ച തൃണമൂൽ കോൺഗ്രസി​െൻറ എല്ലാ വനിത നേതാക്കളും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച്​ പിന്തുണ വാഗ്​ദാനം ചെയ്​തു. നീതിക്കായി പാർട്ടിയുടെ എല്ലാ പിന്തുണയും നൽകുമെന്ന്​ പറഞ്ഞ അവർ, രാജ്യത്ത്​ പ്രതിഷേധം ശക്തമാക്കുമെന്നും അറിയിച്ചു. പാർലമെൻറിലെ ഇരുസഭകളിലും പാർട്ടി എം.പിമാർ പ്ലക്കാഡുകളേന്തി പ്രതിഷേധിച്ചിരുന്നു.

6. നീതിയുടെ പാതയിൽ ഒപ്പമുണ്ടാകുമെന്ന്​ രാഹുൽ

ഒമ്പതുവയസുകാരിയുടെ കുടുംബത്തെ സന്ദർ​ശിച്ച്​ പിന്തുണ അറിയിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. 'ഞാൻ കുടുംബവുമായി സംസാരിച്ചു. നീതിയല്ലാ​െത അവർ മറ്റൊന്നും നൽകാനില്ല. അവർക്ക്​ നീതി ലഭിക്കണമെന്നും അവരെ സഹായിക്കണമെന്നും അഭ്യർഥിച്ചു. ഞങ്ങൾ അത്​ ചെയ്യും. അവർക്കൊപ്പം നിൽക്കുമെന്ന്​ വാക്ക്​ നൽകി. അവർക്ക്​ നീതി ലഭ്യമാക്കുന്നതുവരെ രാഹുൽ ഗാന്ധി അവർക്കൊപ്പം നിൽക്കും' -രാഹുൽ ഗാന്ധി പറഞ്ഞു.

7. കേസ്​ ക്രൈംബ്രാഞ്ചിന്​

ഒമ്പതുവയസുകാരിയുടെ ബലാത്സംഗക്കൊലയിൽ അന്വേഷണം ഡൽഹി പൊലീസ്​ ക്രൈംബ്രാഞ്ചിന്​ കൈമാറി. ശാസ്​ത്രീയമായ അന്വേഷണത്തിന്​ വേണ്ടിയാണ്​ കേസ്​ ​ൈ​ക്രംബ്രാഞ്ചിന്​ കൈമാറിയതെന്ന്​ ഡൽഹി ​െപാലീസ്​ പി.ആർ.ഒ അറിയിച്ചു.

8. ഡി.എൻ.എ പരിശോധനയെ ആശ്രയിച്ച്​ ​െപാലീസ്​

പെൺകുട്ടി ​െകാല്ലപ്പെട്ട്​ മൂന്നുദിവസം പിന്നിടു​േമ്പാൾ ഡി.എൻ.എ പരിശോധനയെ ആശ്രയിച്ച്​ മുന്നോട്ടുപോകാൻ പൊലീസ്​. പെൺകുട്ടി ബലാത്സംഗത്തിന്​ വിധേയമായിട്ടുണ്ടോയെന്ന്​ സ്​ഥിരീകരിക്കൽ പ്രയാസമായിരിക്കും. പെൺകുട്ടിയു​െട രണ്ടു പാദങ്ങൾ മാത്രമാണ്​ നശിക്കാതെ ലഭിച്ചത്​. ഫോറൻസിക്​ സംഘം എത്തുന്നതിന്​ മുമ്പ്​ മറ്റു ശരീര ഭാഗങ്ങൾ കത്തിനശിച്ചിരുന്നു. കാലുകളുടെ ഭാഗം, ശ്വാസകോശത്തി​െൻറയും ഹൃദയത്തി​െൻറയും ചില ഭാഗങ്ങൾ മാത്രമാണ്​ സംഘത്തിന്​ ലഭിച്ചത്​. വിദഗ്​ധ പരിശോധനക്കായി ഇവ ആശുപത്രിയിലേക്ക്​ അയച്ചു. ഡോക്​ടർമാരുടെ വിദഗ്​ധ സംഘം ഇവ പരിശോധിക്കും.

9. നഷ്​ടപരിഹാരം പ്രഖ്യാപിച്ച്​ ഡൽഹി സർക്കാർ

പെൺകുട്ടിയുടെ കുടുംബത്തിന്​ 10 ലക്ഷം രൂപ പ്രഖ്യാപിച്ച്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. 'നമ്മ​ുടെ പെൺകുട്ടി തിരികെവരില്ല. കുടുംബത്തിനുണ്ടായ നഷ്​ടവും നികത്താനാകില്ല. എങ്കിലും കുടുംബത്തിന്​ 10 ലക്ഷം രൂപ നൽകും' -കെജ്​രിവാൾ പറഞ്ഞ​ു.

10. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്രം

കോൺഗ്രസ്​ ഭരിക്കുന്ന സംസ്​ഥാനങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ പ്രതിപക്ഷം മൗനമാണെന്ന്​ കേന്ദ്രമന്ത്രി അനുരാഗ്​ താക്കൂർ. പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു താക്കൂർ. രാഹുൽ ഗാന്ധി ഡൽഹിയിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർ​ശിച്ചത്​ രാഷ്​ട്രീയ ലക്ഷ്യത്തോടെയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi rapeJusticeForDelhiCanttGirlDelhi girl Rape Case
News Summary - Delhi girl Rape, murder Case Oppn demands fast-track probe, attacks Amit Shah
Next Story