Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർഭയ കേസ്: ദയാഹരജി തള്ളിയതിനെതിരെ പ്രതി സുപ്രീംകോടതിയിൽ

text_fields
bookmark_border
നിർഭയ കേസ്: ദയാഹരജി തള്ളിയതിനെതിരെ പ്രതി സുപ്രീംകോടതിയിൽ
cancel
camera_alt????? ?????? ????

ന്യൂഡൽഹി: രാഷ്ട്രപതി ദയാഹരജി തള്ളിയതിനെതിരെ വധശിക്ഷ കാത്തുകഴിയുന്ന നിർഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിങ് സ ുപ്രീംകോടതിയെ സമീപിച്ചു. ഫെബ്രുവരി 1ന് നിശ്ചയിച്ച വധശിക്ഷ സ്റ്റേ ചെയ്യണമെന്നും പ്രതി ഹരജിയിൽ ആവശ്യപ്പെടുന്നു .

പ്രതികൾക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ ഹരജി നാളെ തന്നെ സുപ്രീംകോടതി പരിഗണിക്കും. ഹ രജി അടിയന്തിരമായി കേൾക്കാൻ സുപ്രീംകോടതി രജിസ്ട്രാറെ സമീപിക്കാൻ പ്രതിയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഒരാളെ തൂക്കിലേറ്റാൻ പോകുകയാണെങ്കിൽ അതിനേക്കാൾ പ്രധാനപ്പെട്ട വിഷയം വേറെ ഇല്ലെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞത്.

കഴിഞ്ഞാഴ്ചയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുകേഷ് സിങ്ങിന്‍റെ ദയാഹരജി തള്ളിയത്. മുകേഷ് സിങ്ങിനെ കൂടാതെ തിഹാർ ജയിലിൽ കഴിയുന്ന വിനയ്​ ശർമ, അക്ഷയ്​ കുമാർ, പവൻ കുമാർ എന്നിവരെ ഫെബ്രുവരി ഒന്നിനാണ്​ തൂക്കിലേറ്റാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അന്ത്യാഭിലാഷം ആരാഞ്ഞ് പ്രതികൾക്ക് ജയിൽ അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi gang rape convict’s plea-india news
Next Story