ന്യൂഡല്‍ഹി: പ്രമുഖ കായികതാരങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് അഞ്ചുപേർ മരിച്ചു. ഡല്‍ഹി-ചണ്ഡിഗഢ് ദേശീയപാതയിൽ ഞായറാഴ്ച പുലർച്ച നാലുമണിയോടെ കാർ ഡിവൈഡറിലിടിച്ചാണ് അപകടം. കഴിഞ്ഞവര്‍ഷം മോസ്കോയില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ സാക്ഷാം യാദവ് മരിച്ചവരിൽെപടും. ടികാംചന്ദ്, സൗരഭ്, യോഗേഷ്, ഹരീഷ് റോയ് എന്നിവരാണ് മരിച്ച മറ്റുതാരങ്ങൾ. ഒരാൾക്ക് ഗുരുതര പരിക്കുണ്ട്.
ഡല്‍ഹിയില്‍നിന്ന് ഹരിയാനയിലെ പാനിപത്തിലേക്ക് പോവുകയായിരുന്ന സംഘം അതിർത്തിപ്രദേശമായ അലിപുരിൽവെച്ചാണ് അപകടത്തിൽപെട്ടത്. ഡിവൈഡറിൽ തട്ടിയ കാർ പലതവണ മറിഞ്ഞ് സമീപത്തെ വൈദ്യുതിതൂണിലും ഇടിച്ചു. കാറിെൻറ മുകൾഭാഗം തെറിച്ചുപോയി. കാർ അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേശീയ ഭാരോദ്വഹനമത്സരങ്ങളിൽ പെങ്കടുത്തവരാണ് ദുരന്തത്തിനിരയായ താരങ്ങൾ.