Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത പുകമഞ്ഞ്: ഡൽഹിയിലെ സ്കൂളുകൾക്ക് ഞായറാഴ്ച വരെ അവധി 

text_fields
bookmark_border
Delhi-fog
cancel

ന്യൂഡൽഹി: കനത്ത പുകമഞ്ഞിനെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിലെ സ്കൂളുകൾക്ക് സംസ്ഥാന സർക്കാർ അവധി നൽകി. ഞായറാഴ്ച വരെയാണ് അവധി നൽകിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുകമഞ്ഞ് കാരണം നിരവധി വാഹനാപകടങ്ങൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡൽഹി സർക്കാറിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സ്കൂളുകളിൽ രാവിലെ പുറത്തിറങ്ങിയുള്ള പഠനങ്ങളും കായിക മത്സരങ്ങളും ഒഴിവാക്കാനും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഡൽഹി സർക്കാറിന്‍റെ നടപടി. 

രാവിലെ അത്യന്തം മലിനീകരിക്കപ്പെട്ട വായുവാണ് നേരിടേണ്ടി വരികയെന്നും നവംബർ 19നുള്ള ഡൽഹി മാരത്തൺ ഒഴിവാക്കണമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് അയച്ച കത്തിൽ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Fog: Delhi Schools Closed Till Sunday- India News
Next Story