ഡൽഹി തീപിടിത്തം: കെടിട്ട ഉടമ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുണ്ടായ തീപിടിത്തത്തിൽ കെട്ടിട ഉടമ മനീഷ് ലക്രയെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിറകെ ഇയാൾ ഒളിവിൽ പോയിരുന്നു.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സി.സി.ടി.വി, വൈഫൈ റൂട്ടറുകൾ, മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകീട്ട് 4.40 ഓടെയാണ് തീപിടിത്തമുണ്ടായത്.
27 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ എട്ടുപേരെ തിരിച്ചറിഞ്ഞു. മറ്റുള്ള മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡി.എൻ.എ സാമ്പ്ൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. തീപിടിത്തത്തിന് കാരണം കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

