Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2023 11:03 AM IST Updated On
date_range 13 Feb 2023 11:03 AM ISTഡൽഹി വ്യവസായ നഗരിയിൽ വൻ തീപിടിത്തം
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിൽ വൻ തീപിടിത്തം. കരംപുരയിൽ മോതി നഗർ പൊലീസ് സ്റ്റേഷനു സമീപമുള്ള ഫാക്ടറിയിലാണ് ഞായറാഴ്ച രാത്രിയോടെ തീപിടിത്തമുണ്ടായത്. 27 അഗ്നി ശമനസേനാ യൂനിറ്റുകളാണ് തീയണക്കാനായി സ്ഥലത്തെത്തിയത്.
കരംപുരക്ക് എതിർവശത്തുള്ള രാമ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമന സേന അറിയിച്ചു. ആദ്യം ലഭിച്ചത് തെറ്റായ വിവരമായിരുന്നു. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. പൂർണമായും തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തമുണ്ടായത് രാത്രിയായതിനാൽ വൻ അപകടം ഒഴിവായി. ആർക്കും അപകടമുണ്ടായിട്ടില്ല. - ഡൽഹി അഗ്നിശമന സേന ഡിവിഷനൽ ഓഫീസർ അശോക് കെ. ജയ്സ്വാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

