മഴയിലും സമരവീര്യം വിടാതെ കർഷകർ
text_fieldsകനത്തമഴയിൽ കുതിർന്ന ഡൽഹി അതിർത്തിയിലെ കർഷക സമരഭൂമിയിൽ നിന്നുള്ള ദൃശ്യം
ന്യൂഡൽഹി: കോരിച്ചൊരിഞ്ഞ മഴയിൽ ഡൽഹി അതിർത്തിയിലെ സമരഭൂമിയിൽ കർഷകർ നനഞ്ഞുവലഞ്ഞു. ആറ് മാസത്തോളമായി സമരം ചെയ്യുന്ന കർഷകർ താമസിക്കുന്ന തമ്പുകളും സമരപ്പന്തലുകളും വെള്ളത്തിൽ മുങ്ങി. ഒരുപകൽ മുഴുവൻ പെയ്ത മഴയിൽ സമരഭൂമിയിലെ നിരവധി ഭാഗങ്ങൾ വെള്ളത്തിലമർന്നു.
അതേസമയം, കനത്ത മഴയും സമരഭൂമിയിൽ പൊങ്ങിയ വെള്ളവും കർഷകരുടെ സമരവീര്യത്തിലൊരു കുറവും വരുത്തിയില്ല. സർക്കാറിേൻറയോ ഉത്തരവാദപ്പെട്ടവരുടെയോ സഹായമില്ലാതെ കർഷകർ സ്വന്തം നിലക്ക് മുന്നിട്ടിറങ്ങി സമരഭൂമിയിൽനിന്ന് വെള്ളം വഴി തിരിച്ചുവിട്ടും കോരിയൊഴിച്ചുമാറ്റിയും പരസ്പരം സഹായിച്ചു. കർഷകസമരത്തിനിടയിൽ 470 കർഷകർക്ക് ജീവൻ നഷ്ടമായിട്ടും സമരത്തോടുള്ള സർക്കാറിെൻറ സമീപനത്തിൽ ഒരുമാറ്റവും വന്നില്ലെന്നും കർഷകനേതാക്കൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ മധ്യപ്രദേശിലും ബി.ജെ.പി എം.എൽ.എ ജോഗിറാം സിഹാഗ് ഹരിയാനയിലും സമരക്കാരായ കർഷകരുടെ രോഷം ഏറ്റുവാങ്ങിയിരുന്നു. കർഷക സമരത്തെ പിന്തുണച്ച് പ്രസ്താവനയിറക്കാത്തതിന് കൈകൂപ്പി മാപ്പ് പറഞ്ഞശേഷമാണ് ഹരിയാന എം.എൽ.എയെ കർഷകർ പോകാൻ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

