തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ
text_fieldsന്യൂഡൽഹി: വിവിപാറ്റ് എണ്ണി ഒത്തുനോക്കാനുള്ളതിനാൽ തെരഞ്ഞെടുപ്പ് ഫലം അഞ്ച്-ആറ് മണിക്കൂർവരെ വൈകുമെന്ന് ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ രൺബീർ സിങ്. വോട്ടുയന്ത് രത്തിലെ വോട്ട് എണ്ണിക്കഴിഞ്ഞതിനു ശേഷം മാത്രമേ വിവിപാറ്റ് രസീതുകൾ എണ്ണി ഒത്തുനോക്കൂ. ഇതാണ് ഫലം വൈകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി നിർദേശപ്രകാരം ഒരു നിയമസഭ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിൽനിന്നുള്ള വിവിപാറ്റുകൾ ക്രമരഹിതമായി തിരഞ്ഞെടുത്താണ് എണ്ണുക.
70 നിയമസഭ മണ്ഡലങ്ങളുള്ള ഡൽഹിയിൽ 350 വിവിപാറ്റുകളിലെ രസീതുകൾ എണ്ണി വോട്ട് യന്ത്രത്തിലെ വോട്ടുകളുമായി ഒത്തുനോക്കും. രാജ്യത്താകെ 20,600 പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റുകളാണ് എണ്ണുക. ആകെ 10.35 ലക്ഷം ബൂത്തുകളാണ് ഉണ്ടായിരുന്നത്.
