ന്യൂഡൽഹി: ജനതാദളിന് പുറമെ മറ്റൊരു എൻ.ഡി.എ ഘടക കക്ഷിയായ ശിരോമണി അകാലിദളും പൗര ത്വ ഭേദഗതി നിയമത്തിനെതിരായ തങ്ങളുടെ പ്രതിഷേധത്തിൽനിന്ന് പിറകോട്ടടിച്ചു. ഡൽ ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണക്കില്ലെന്ന നിലപാട് അകാലിദൾ മാറ്റി.
ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തങ്ങൾ പിന്തുണക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡയുമായുള്ള ചർച്ചക്കുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ ബാദൽ പറഞ്ഞു.
ബി.ജെ.പിയുമായി സഖ്യം വേർപെടുത്തിയിട്ടില്ലെന്നും വേറിട്ട് മത്സരിക്കാൻ ആലോചിച്ചത് വേണ്ടെന്നുവെച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ ബി.െജ.പിയെ പിന്തുണക്കില്ലെന്നും പാർട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു.