Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ യുവ ഡോക്​ടർ...

ഡൽഹിയിൽ യുവ ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
ഡൽഹിയിൽ യുവ ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ 27 കാരനായ ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഡോ. ബാബ സാഹേബ്​ അംബേദ്​കർ ആശുപത്രിയിൽ ഡോക്​ടറായിരുന്ന ഡോ. ജോഗീന്ദർ ചൗധരിയാണ്​ മരിച്ചത്​. കോവിഡ്​ രോഗബാധിതരെ ചികിത്സിച്ചിരുന്ന ഇദ്ദേഹത്തി​ന്​ ജൂൺ 27നാണ്​ രോഗം സ്​ഥിരീകരിക്കുന്നത്​.

ഇതേതുടർന്ന്​, ഇദ്ദേഹത്തെ ആദ്യം ലോക്​ നായക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്​ ആരോഗ്യനില മോശമായതിനെ തുടർന്ന്​ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്​ടറുടെ ചികിത്സക്കായി 3.4 ലക്ഷം രൂപ കുടുംബത്തിന്​ ചെലവായി. കൃഷിക്കാരനായ ഡോക്​ടറി​​െൻറ പിതാവിന്​ ഇത്രയും തുക താങ്ങാൻ കഴിയാതെ വന്നതോടെ ബാബ സാഹേബ്​ അ​ംബേദ്​കർ ഡോക്​ടേഴ്​സ്​ അസോസിയേഷനെ സമീപിക്കുകയായിരുന്നു. ഇതോടെ അസോസിയേഷൻ 2.8 ലക്ഷം രൂപ പിരിച്ചുനൽകി. കോവിഡ്​ മുൻനിര പോരാളികൾക്ക്​ ഇത്തരത്തിലൊരു ദുരന്തം നേരിട്ട സാഹചര്യത്തിൽ ബി.എസ്​.എ ഡോക്​ടേഴ്​സ്​ അസോസിയേഷൻ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ കത്തയച്ചു. 

മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലക്കാരനായ ഡോ. ജോഗീ​ന്ദർ ചൗധരി നവംബറിലാണ്​ അംബേദ്​കർ ആശുപത്രിയിലെ കാഷ്യാലിറ്റിയിൽ ജോലിയിൽ പ്രവേശിക്കുന്നത്​. കഴിഞ്ഞ ആഴ്​ച ഡൽഹി സർക്കാറിന്​ കീഴിലെ ദേശീയ ആരോഗ്യ മിഷനിൽ കരാർ അടിസ്​ഥാനത്തിൽ ജോലി​ ചെയ്​തിരുന്ന 42കാരനായ ഡോ. ജാവേദ്​ അലി കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid deathcovid Delhi
News Summary - Delhi Doctor Dies Of Covid -India news
Next Story