Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കോവിഡ്​...

ഡൽഹിയിൽ കോവിഡ്​ ബാധിച്ച്​ ഡോക്​ടർ മരിച്ചു

text_fields
bookmark_border
ഡൽഹിയിൽ കോവിഡ്​ ബാധിച്ച്​ ഡോക്​ടർ മരിച്ചു
cancel

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ മാർച്ച്​ മുതൽ മഹാമാരിക്കെതിരെ മുൻനിരയിൽനിന്ന്​ പോരാടിയ ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഡൽഹി സർക്കാറിന്​ കീഴിലെ നാഷനൽ ഹെൽത്ത്​ മിഷനിൽ കരാർ അടിസ്​ഥാനത്തിൽ ജോലി ചെയ്​തിരുന്ന 42കാരനായ ഡോക്​ടർ ജാവേദ്​ അലിയാണ്​ കഴിഞ്ഞദിവസം മരിച്ചത്​. 

മാർച്ച്​ മുതൽ കോവിഡ്​ രോഗികളെ ശുശ്രൂഷിക്കാൻ പോരാടിയ ജാവേദ്​ അലിക്ക്​ ജൂൺ 24നാണ്​​ രോഗം സ്​ഥിരീകരിച്ചത്​. മൂന്നാഴ്​ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന്​ 10 ദിവസം മുമ്പ്​ വ​െൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. എയിംസ്​ ട്രോമ സ​െൻററിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്​ച രാവിലെ മരിച്ചു. 

ഭാര്യയും 12 വയസായ മകളും ആറുവയസായ മകനുമാണ്​ ഡോക്​ടർക്കുള്ളത്​. കരാർ അടിസ്​ഥാനത്തിൽ ​േ​ജാലി ചെയ്​തിരുന്നതിനാൽ കുടുംബം നഷ്​ടപരിഹാരം ആവശ്യ​െപ്പട്ടു. ഇദ്ദേഹത്തി​​െൻറ ചികിത്സ ചിലവ്​ വഹിച്ചിരുന്നത്​ കുടുംബമായിരുന്നു. ഏകദേശം ആറുലക്ഷം രൂപ ചികിത്സക്ക്​ ചിലവായി. എൻ.എച്ച്​.എം ഡോക്​ടേഴ്​സ്​ വെൽഫയർ ​അസോസിയേഷൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്​ കത്തയക്കുകയും ചെയ്​തു. 

എൻ.എച്ച്​.എമ്മിൽ 2000 പേരാണ്​ അംഗങ്ങൾ. ഇതിൽ 240 ഡോക്​ടർമാർ കോവിഡ്​ ചികിത്സക്ക്​ നേതൃത്വം നൽകുന്നുണ്ട്​. രാജ്യത്ത്​ 99 ഡോക്​ടർമാർ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചു. 1300 ഓളം ഡോക്​ടർമാർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorJaved Alicovid 19covid death
News Summary - Delhi Doctor Dies Of Covid -India news
Next Story