
യാത്രക്കിടെ ഡൽഹി-ഡെറാഡൂൺ ശതാബ്ദി എക്സ്പ്രസിൽ തീപിടുത്തം
text_fieldsയാത്രക്കിടെ ഡൽഹി- ഡെറാഡൂൺ ശതാബ്ദി എക്സ്പ്രസിൽ വൻ തീപിടുത്തം. കാൻസ്റോ മേഖലയ്ക്കടുത്ത് വെച്ച് ട്രെയിനിന്റെ സി-4 കംപാർട്ട്മെന്റിലാണ് തീ പടർന്നുപിടിച്ചത്. സംഭവത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ, നിലവിൽ പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ സ്ഥിരീകരിച്ചു.
'തീപിടിച്ച കോച്ച് ട്രെയിനിൽ നിന്നും വേർപ്പെടുത്തിയിട്ടുണ്ട്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ഗാർഡ് അറിയിച്ചിട്ടുണ്ടെന്നും അഗ്നിശമന സേനയെ വിവരമറിയിച്ചിട്ടുണ്ടെന്നും' റെയിൽവേ വ്യക്തമാക്കി. കോച്ചിലെ 35 യാത്രക്കാരെ മറ്റ് കോച്ചുകളിൽ മാറ്റിയിരുത്തിയിട്ടുണ്ടെന്നും ട്രെയിൻ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടതായും റെയിൽവേ കൂട്ടിച്ചേർത്തു.
സംഭവത്തിന്റെ ഭീകര ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. വലിയ തീജ്വാലകളും ബോഗിയുടെ ജനലുകളിലൂടെ പുകയുയരുന്നതുമായ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. എന്തായാലും തീപിടിച്ച കംപാർട്ട്മെന്റ് വേർപ്പെടുത്തി ദൂരേയ്ക്ക് മാറ്റിയിട്ടുണ്ട്. പിന്നാലെ ട്രെയിൻ അതിന്റെ ലക്ഷ്യ സ്ഥാനമായ ഹരിദ്വാറിലേക്ക് തിരിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
