Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമർ ഖാലിദിനെ ഒക്ടോബർ 22വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
വിഡിയോ കോൺഫറൻസ് വഴിയാണ് ഉമർ ഖാലിദിനെ കോടതിയിൽ ഹാജരാക്കിയത്
Umar Khalid
cancel

ന്യൂഡൽഹി: ഡൽഹി വംശീയ ആക്രമണവുമായി ബന്ധപ്പെട്ട് യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായ ജെ.എൻ.യു മുൻ വിദ്യാർഥി ഉമർ ഖാലിദിനെ ഒക്ടോബർ 22വരെ ഡൽഹി കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പത്തുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെതുടർന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് ഉമർ ഖാലിദിനെ കർകർഡൂമ കോടതിയിൽ ഹാജരാക്കിയത്.

സെ​​പ്​​​റ്റം​​ബ​​ർ 24 വ​​രെ 10 ദി​​വ​​സ​​ത്തേ​​ക്കാ​​യിരുന്നു​ ഉ​​മ​​ർ ഖാ​​ലി​​ദി​​നെ പൊ​​ലീ​​സ്​ ക​​സ്​​​റ്റ​​ഡി​​യി​​ൽ വി​​ട്ട​​ത്. ഫെ​​ബ്രു​​വ​​രി​​യി​​ൽ വ​​ട​​ക്ക​​ൻ ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ന്ന വ​​ർ​​ഗീ​​യ ക​​ലാ​​പ​​ത്തി​​ലെ ഗൂ​​ഢാ​​ലോ​​ച​​ന ആ​​രോ​​പി​​ച്ചു​​ള്ള കേ​​സി​​ലാ​​ണ്​ യു​​വാ​​വി​​നെ ഈ ​​മാ​​സം 14നാണ്​ ​​അ​​റ​​സ്​​​റ്റു​​ചെ​​യ്​​​ത​​ത്. നേരത്തേ പൊ​​ലീ​​സ്​ ക​​സ്​​​റ്റ​​ഡി​​വേ​​ള​​യി​​ൽ കു​​ടും​​ബ​​ത്തെ കാ​​ണാ​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഉമർ ഖാലിദ്​ സ​​മ​​ർ​​പ്പി​​ച്ച ഹ​​ര​​ജി ഡ​​ൽ​​ഹി കോ​​ട​​തി ത​​ള്ളിയിരുന്നു.​

കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തി എന്നാണ്​ ​ഉമർ ഖാലിദി​നുമേൽ ചുമത്തിയ കുറ്റം. ഡൽഹി കലാപത്തിന്‍റെ പ്രതിപ്പട്ടികയിൽ​ തന്നെ വലിച്ചിഴക്കാൻ പൊലീസ്​ കള്ള സാക്ഷിമൊഴി നൽകാൻ പലരെയും നിർബന്ധിക്കുന്നതായി ആരോപിച്ച്​ നേരത്തെ ഉമർ ഖാലിദ്​ ഡൽഹി പൊലീസ് കമീഷണർ എസ്​.എൻ. ശ്രീനിവാസ്​തവക്ക് കത്തെഴുതിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi court sends Umar Khalid to judicial custody till October 22
Next Story