Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നജീബ് കേസിൽ നുണ പരിശോധന നടത്താൻ സി.ബി.ഐക്ക് അനുമതി

text_fields
bookmark_border
court_21
cancel

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി നജീബ് അഹമ്മദിന്‍റെ തിരോധാനവുമാ‍യി ബന്ധപ്പെട്ട് സർവകലാശാലയിലെ വിദ്യാർഥികളെ നുണ പരിശോധനക്ക് വിധേയമാക്കാൻ ഡൽഹി പട്യാല ഹൗസ് കോടതി അനുമതി നൽകി.ഒൻപത് വിദ്യാർഥികളെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. 

2016 ഒക്ടോബർ 16നാണ് ഹോസ്റ്റലിൽ നിന്നും നജീബിനെ കാണാതാവുന്നത്. നവംബർ 14ന് എ.ബി.വി.പി പ്രവർത്തകരുമായി വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ടായിരുന്നു. കേസ് അന്വേഷിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കാണിച്ച് മേയിൽ നജീബിന്‍റെ മാതാവ് ഫാത്തിമ നഫീസ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേസ്  സി.ബി.ഐക്ക് കൈമാറുകയായിരുന്നു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi court to pass order on CBI's plea for lieNajeeb case:-detector tests- India News
Next Story