Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരിഞ്ചന്തയിൽ ഓക്​സിജൻ...

കരിഞ്ചന്തയിൽ ഓക്​സിജൻ കോൺസെൻട്രേറ്റർ വിൽപന; നവനീത് കൽറക്ക്​ ജാമ്യം

text_fields
bookmark_border
കരിഞ്ചന്തയിൽ ഓക്​സിജൻ കോൺസെൻട്രേറ്റർ വിൽപന; നവനീത് കൽറക്ക്​ ജാമ്യം
cancel

ന്യൂ​ഡ​ൽ​ഹി: ഓ​ക്​​സി​ജ​ൻ കോ​ൺ​​െ​സ​ൻ​ട്രേ​റ്റ​റു​ക​ൾ ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കാ​നാ​യി പൂ​ഴ്​​ത്തി​വെ​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​മു​ഖ ഹോ​ട്ട​ൽ വ്യ​വ​സാ​യി ന​വ​നീ​ത് ക​ൽ​റ​ക്ക്​ ജാ​മ്യം.

ചീ​ഫ്​ മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റാ​ണ്​ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​രു​തെ​ന്നും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​രു​തെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ലു​ണ്ട്​. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി എ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ല​ും ഹാ​ജ​രാ​ക​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്.

ഡ​ൽ​ഹി​യി​ലെ പ്ര​ശ​സ്​​ത​മാ​യ ഖാ​ൻ ചാ​ച്ച ഹോ​ട്ട​ൽ ശൃം​ഖ​ല​യു​ടെ ഉ​ട​മ​യാ​ണ് ന​വ​നീ​ത് ക​ൽ​റ. ന​വ​നീ​തി​‍െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്ന് ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് 524 ഓ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ലോ​ധി കോ​ള​നി​യി​ലെ ബാ​ർ ഹോ​ട്ട​ലി​ൽ​നി​ന്നു​മാ​ത്രം 419 ഓ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ൾ, ഖാ​ൻ മാ​ർ​ക്ക​റ്റി​ലെ ര​ണ്ട് ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നാ​യി 105 കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. 16,000 - 20,000 വി​ല​യു​ള്ള കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ൾ 50,000 - 70,000 രൂ​പ ഈ​ടാ​ക്കി​യാ​ണ് വാ​ട്​​സ്​​ആ​പ് ഗ്രൂ​പ്പു​ക​ൾ വ​ഴി​യും ഓ​ൺ​ലൈ​ൻ വ​ഴി​യും വി​റ്റ​തെ​ന്ന്​ പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
TAGS:oxygen concentratorNavneet Kalra
Next Story