ഐ.ബി ഉദ്യോഗസ്ഥെൻറ കൊല: താഹിർ ഹുസൈെൻറ ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റി
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ ഇൻറലിജൻസ് ഉദ്യോഗസ്ഥർ അങ്കിത് ശർമ കൊല്ലപ്പെട്ട സ ംഭവത്തിൽ എ.എ.പി മുൻ കൗൺസിലർ മുഹമ്മദ് താഹിർ ഹുസൈെൻറ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക് ഷ സംബന്ധിച്ച അറിയിപ്പിെൻറ പകർപ്പ് എസ്.ഐ.ടിക്ക് നൽകാത്തതിനാൽ ജാമ്യാപേക്ഷ മാറ്റിവെക്കുകയാണെന്നാണ് കോടതി അറിയിച്ചത്. താഹിർ ഹുസൈെൻറ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുമെന്നും ഡൽഹി കോടതി അറിയിച്ചു.
അങ്കിത് ശർമയുടെ കൊലയിൽ കൊലക്കുറ്റം ചുമത്തിയാണ് പ്രത്യേക അന്വേഷണ സംഘം താഹിർ ഹുസൈനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. താഹിർ ഹുസൈൻ നിലവിൽ ഒളിവിലാണെന്നും ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് കോടതിയിൽ അറിയിച്ചു.
ഡൽഹിയിൽ സംഘർഷം രൂക്ഷമായ സമയത്താണ് ഇൻറലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിതിനെ കാണാതായത്. തൊട്ടടുത്ത ദിവസം ഒരു അഴുക്കു ചാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയിരുന്നു. താഹിർ ഹുസൈെൻറ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് അങ്കിതിെൻറ കുടുംബവും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. തുടർന്ന് ഹുസൈനെ എ.എ.പിയിൽ നിന്ന് പുറത്താക്കിയിരുന്നു.
