ഡൽഹിയിൽ മൂന്നംഗ സംഘം ഗൃഹനാഥനു നേരെ തോക്ക് ചൂണ്ടി പണം കവർന്നു Video
text_fieldsന്യൂഡൽഹി: കുടുംബത്തെ തോക്കിൻ മുനയിൽ നിർത്തി മൂന്നംഗ സംഘത്തിൻെറ കൊള്ള. വരുൺ ബാഹൽ എന്നയാളെയാണ് കൊള്ളയടിച്ചത്. ഡൽഹിയിലെ മോഡൽ ടൗണിൽ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വരുൺ ബാഹലും കുടുംബവും അദ്ദേഹത്തിൻെറ ഭാര്യയുടെ മാതാപിതാക്കളെ സന്ദർശിച്ച് സ്വന്തം വീട്ടിൽ മടങ്ങി മടങ്ങിയെത്തിയപ്പോഴായിരുന്നു കൊള്ള നടന്നത്. മുഖം മറച്ച മൂന്നംഗ സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്നതിൻെറ സി.സി ടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.
യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ വരുൺ ബാഹൽ തൻെറ വീടിനു പുറത്ത് മൂന്നു പേർ ഇരുചക്ര വാഹനവുമായി മുഖം മറച്ച് നിൽക്കുന്നതായി കണ്ടു. ഇത് കണ്ട് അസ്വസ്ഥനായ വരുൺ കാർ വീട്ടിലേക്ക് കയറ്റാതെ മുന്നോട്ട് പോയി. അപ്പോൾ തൻെറ വീടിൻെറ ഗേയ്റ്റ് തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽപെട്ടതോടെ കാർ തിരിച്ച് വീടിൻെറ വരാന്തയിലേക്ക് കയറ്റുകയായിരുന്നു.
കാറിൽ നിന്ന് ഇറങ്ങി ഗേയ്റ്റ് അടക്കാനായി പോയ വരുണിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിക്കൊണ്ട് മുന്നംഗ സംഘം പുറത്തുനിന്ന് കടന്നു വന്നു. ഇൗ സമയം വരുൺ ബാഹലിൻെറ ഭാര്യയും രണ്ട് കുട്ടികളും കാറിനുള്ളിലായിരുന്നു. വരുണിൻെറ കൈയിലുള്ള പണവും ബ്രേസ്ലെറ്റും കവർന്ന ശേഷം സംഘത്തിലൊരാൾ ഭാര്യയുടെ അടുത്തേക്ക് വന്ന് കാറിൽ പരിശോധന നടത്തുന്നതും സി.സി ടിവി ദൃശ്യത്തിൽ കാണാം.
വരുണിൻെറ ഭാര്യ പേഴ്സ് കാറിെൻറ സീറ്റിന് അടിയിൽ ഒളിപ്പിച്ച് വെച്ചതിനാൽ അത് കവർച്ചക്കാർക്ക് കിട്ടിയിട്ടില്ല. സംഭവം ചൂണ്ടിക്കാട്ടി വരുൺ ബാഹൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
#WATCH Delhi: Family robbed at gunpoint by three masked miscreants at the parking of their residence in Model Town area around 3 am today. pic.twitter.com/KLFWbkMVpZ
— ANI (@ANI) July 1, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
