160 കിലോ കഞ്ചാവ് പിടിച്ചു; 159 കിലോയും പൊലീസ് മറിച്ചുവിറ്റു, രേഖകളിലുള്ളത് ഒരു കിലോ മാത്രം
text_fieldsImage for representation.
ന്യൂഡൽഹി: റെയ്ഡ് നടത്തി കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും ഡൽഹി പൊലീസ് പിടികൂടിയത് 160 കിലോ കഞ്ചാവ്, എന്നാൽ റിപ്പോർട്ട് ചെയ്തതാകെട്ട ഒരു കിലോയും. ബാക്കി 159 കിലോ മറിച്ചുവിറ്റതിന് നാല് പൊലീസുകാർ നിലവിൽ സസ്പെൻഷനിലാണ്.
ഡൽഹിയിലെ ജഹാംഗീർ നഗർ പൊലീസ് സ്റ്റേഷനിലെ രണ്ട് സബ് ഇൻസ്പെക്ടർമാരും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരും ചേർന്നായിരുന്നു സെപ്തംബർ 11ാം തീയതി റെയ്ഡ് നടത്തി അനിൽ എന്നയാളിൽ നിന്ന് 160 കിലോ കഞ്ചാവ് പിടികൂടിയത്. അയാളെ അറസ്റ്റ് ചെയ്തെങ്കിലും 1.5 ലക്ഷം കൈക്കൂലി വാങ്ങി വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസ് പുറത്തുവിട്ട വാർത്ത പ്രകാരം അനിൽ എന്നയാൾ ഒഡീഷയിൽ നിന്നാണ് കഞ്ചാവ് ഡൽഹിയിലെത്തിച്ചത്.
ഇന്ത്യയിലെ പ്രമുഖ സിനിമാ സെലിബ്രിറ്റികൾ കഞ്ചാവും അതിെൻറ ഉപോൽപ്പന്നങ്ങളും ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും അന്വേഷണങ്ങളും തുടരുന്ന പശ്ചാത്തലത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

