Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2023 5:29 AM GMT Updated On
date_range 19 March 2023 8:42 AM GMTഭാരത് ജോഡോ യാത്രയിലെ പ്രസംഗം: വിവരം തേടി ഡൽഹി പൊലീസ് രാഹുലിന്റെ വസതിയിൽ
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള വിവരങ്ങൾ തേടാൻ ഡൽഹി പൊലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി. ഞായറാഴ്ച രാവിലെയാണ് സ്പെഷ്യൽ കമീഷണർ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാഹുലിന്റെ വസതിയിലെത്തിയത്.
ഭാരത് ജോഡോയാത്രയിലെ ലൈംഗികാതിക്രമത്തിന് ഇരയായവരെ കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവനയിൽ വിവരം തേടാനാണ് പൊലീസെത്തിയത്. മാർച്ച് 16ന് ഇതുസംബന്ധിച്ച് ഡൽഹി പൊലീസ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു.
കൂട്ടബലാത്സംഗത്തിനിരയായെന്ന് ചില സ്ത്രീകൾ തന്നോട് വെളിപ്പെടുത്തിയെന്നായിരുന്നു ഭാരത് ജോഡോ യാത്രക്കിടയിൽ രാഹുലിന്റെ പരാമർശം. ഇക്കാര്യത്തിലാണ് ഡൽഹി പൊലീസ് വിവരങ്ങൾ തേടിയത്. വിശദമായ ചോദ്യാവലിയും ഡൽഹി പൊലീസ് രാഹുലിന് കൈമാറിയിട്ടുണ്ട്.
Next Story