Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിസ കാലാവധി കഴിഞ്ഞതിന് പൊലീസ് പിടികൂടിയവരെ വിദേശികൾ സ്റ്റേഷൻ ആക്രമിച്ച് രക്ഷപ്പെടുത്തി

text_fields
bookmark_border
വിസ കാലാവധി കഴിഞ്ഞതിന് പൊലീസ് പിടികൂടിയവരെ വിദേശികൾ സ്റ്റേഷൻ ആക്രമിച്ച് രക്ഷപ്പെടുത്തി
cancel

ന്യൂഡൽഹി: വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ലഹരി വിരുദ്ധ സേന പിടികൂടിയ മൂന്ന് പേരെ ആഫ്രിക്കൻ സ്വദേശികൾ കൂ​ട്ടത്തോടെ എത്തി സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ചു. സൗത് ഡൽഹിയിലെ രാജു പാർക്ക് മേഖലയിലാണ് സംഭവം.

നാർകോട്ടിക് സംഘം ആഫ്രിക്കൻ സ്വദേശികളായ ചില കുറ്റവാളികളെ പിടികൂടുന്നതിനായി രാജു പാർക്ക് മേഖലയിൽ നടത്തിയ പരിശോധനയിലാണ് വിസ കാലാവധി പൂർത്തിയായിട്ടും രാജ്യത്ത് തുടരുന്ന മൂന്ന് ആഫ്രിക്കൻ സ്വദേശികൾ പിടിയിലായത്.

ഇതോടെ 100 ഓളം ആഫ്രിക്കക്കാർ സംഘടിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി തർക്കമുണ്ടാവുകയും പൊലീസിനെ ആക്രമിച്ച് മൂന്ന് ആഫ്രിക്കക്കാരെ മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇങ്ങനെ രക്ഷപ്പെട്ട ഫിലിപ്പ് എന്നയാളെ വീണ്ടും പിടികൂടാൻ പൊലീസിനായി.

അതിനിടെ, നെബ് സെരായി പൊലീസും നാർക്കോട്ടിക് സംഘവും ചേർന്ന് പ്രദേശത്തു നിന്ന് നാലു​പേരെ കൂടി അറസ്റ്റ് ചെയ്തു. എന്നാൽ വീണ്ടും ആഫ്രിക്കക്കാൻ പൊലീസ് സ്റ്റേഷനു സമീപം തടിച്ചുകൂടിയെങ്കിലും പിടികൂടിയവരെ കസ്റ്റഡിയിൽ തന്നെ സംരക്ഷിക്കാൻ പൊലീസിനായി. ഈ സംഭവത്തിൽ പൊലീസ് നിയമ നടപടികൾക്കൊരുങ്ങുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Cops Arrest 3 On Drug Charge, Foreigners' Mob Brings Them Back
Next Story