Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരുവിലെ പച്ചക്കറി...

തെരുവിലെ പച്ചക്കറി ഉന്തുവണ്ടികൾ തകർത്ത പൊലീസുകാരന്​ സസ്​പെൻഷൻ

text_fields
bookmark_border
തെരുവിലെ പച്ചക്കറി ഉന്തുവണ്ടികൾ തകർത്ത പൊലീസുകാരന്​ സസ്​പെൻഷൻ
cancel

ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിൽ ​െതരുവിൽ നിർത്തിയിട്ട പച്ചക്കറി ഉന്തുവണ്ടികൾ തകർത്ത പൊലീസ്​ കോൺസ്​റ്റബിളിന്​ സസ്​പെൻഷൻ. ലോക്ക്​ഡൗൺ ലംഘനമെന്ന പേരിൽ പൊലീസ് കോൺസ്​റ്റബിളായ രാജ്​ബീർ​ പച്ചക്കറി കച്ചവടക്കാര​ുടെ ഉന്തുവണ്ടി മറച്ചിടുകയും തല്ലിതകർക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ലോക്ക്​ഡൗൺ നടപടികൾ പാലിക്കാൻ ശ്രമിച്ചതാണെന്നാണ്​ ഇയാൾ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചത്​.

ബുധനാഴ്​ച വൈകിട്ട്​ രഞ്​ജിത്​ നഗറിലാണ്​ സംഭവം നടന്നത്​. മാസ്​കും സാധാരണ വേഷവും ധരിച്ചു നിൽക്കുന്നയാൾ കച്ചവടക്കാരോട്​ മാറി പോകാൻ ആവശ്യപ്പെടുന്നതും പ്ലാസറ്റിക്​ ഷീറ്റ്​ കൊണ്ട്​ മറച്ച പച്ചക്കറി ഉന്തുവണ്ടി മറിച്ചിട്ട്​ തല്ലിതകർക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഇയാൾ പൊലീസുകാരനാണെന്ന്​ തിരിച്ചറിഞ്ഞത്​.

രാജ്ബീർ ഓരോ ഉന്തുവണ്ടികളും തള്ളി മറിച്ചിടുന്നതും പച്ചക്കറികൾ റോഡിൽ ചിതറികിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്​. നിസ്സഹായതോടെ ഇത്​ നോക്കി നിൽക്കുന്ന മൂന്ന് കച്ചവടക്കാർ ഇയാൾ തങ്ങളുടെ വണ്ടിയിലേക്കെത്തുമുമ്പ്​ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട്​ അവരുടെ സാധനങ്ങൾ മറക്കുന്നതും വിഡിയോയിൽ കാണാം.

പച്ചക്കറികൾ അവശ്യ സാധനങ്ങളുടെ പട്ടികയിൽ വരുന്നതിനാൽ തെരുവിൽ അവ വിൽക്കുന്നതിന്​ നിയമതടസങ്ങളില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi copindia newslockdownVegetable Carts
News Summary - Delhi Cop Tips Over Vegetable Carts , Suspended - India news
Next Story