Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്രിവാൾ...

കെജ്രിവാൾ ജനാധിപത്യത്തെ പരിഹസിക്കുന്നുവെന്ന് ബി.ജെ.പി 

text_fields
bookmark_border
കെജ്രിവാൾ ജനാധിപത്യത്തെ പരിഹസിക്കുന്നുവെന്ന് ബി.ജെ.പി 
cancel

ന്യൂഡൽഹി: ഡൽഹി ല​ഫ്. ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​ അരവിന്ദ് കെജ്രിവാളും മു​തി​ർ​ന്ന മ​ന്ത്രി​മാ​രു​ടെ​യും കു​ത്തി​യി​രി​പ്പു സ​മ​രം നടത്തുന്നതിനെ വിമർശിച്ച് ബി.ജെ.പി. കെജ്രിവാൾ ജനാധിപത്യത്തെ പരിഹസിക്കുകയാണെന്ന് ഡൽഹി ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരി കുറ്റപ്പെടുത്തി. കെജ്രിവാളും സംഘവും നാടകം കളിക്കുകയാണെന്നും തിവാരി ട്വീറ്റ് ചെയ്തു. 

മുഖ്യമന്ത്രി കര്‍ത്തവ്യം നിർവഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത ആരോപിച്ചു. മുഖ്യമന്ത്രിയും സംഘവും ശീതീകരിച്ച മുറിയിൽ ഇരുന്നാണ് പ്രതിഷേധിക്കുന്നതെന്നും വിജേന്ദർ ട്വീറ്റിലൂടെ പരിഹസിച്ചു. 

ഡ​ൽ​ഹി​യി​ൽ ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലിന്‍റെ വ​സ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മു​തി​ർ​ന്ന മ​ന്ത്രി​മാ​രു​ടെ​യും കു​ത്തി​യി​രി​പ്പു സ​മ​രം തിങ്കളാഴ്ച രാത്രിയാണ് ആരംഭിച്ചത്. ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ്​ സി​സോ​ദി​യ, മ​ന്ത്രി​മാ​രാ​യ സ​ത്യേ​ന്ദ്ര ജെ​യി​ൻ, ഗോ​പാ​ൽ റാ​യ്​ എ​ന്നി​വ​രാ​ണ്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ ഒ​പ്പം പ്രതിഷേധിക്കുന്നത്. 

നാ​ലു മാ​സ​മാ​യി ജോ​ലി​യി​ൽ​ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന ​െഎ.​​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ ജോ​ലി​യി​ൽ തി​രി​ച്ചു ​ക​യ​റാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക, റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക്​ റേ​ഷ​ൻ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ച്ചു​ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളി​ൽ തീ​ർ​പ്പു​ണ്ടാ​ക്കാ​ൻ വേ​ണ്ടി​യാ​ണ്​ പ്രതിഷേധം.

സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​​​​െൻറ ജ​ന​കീ​യ പ​ദ്ധ​തി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കാ​ൻ മോ​ദി സ​ർ​ക്കാ​റി​​​​​െൻറ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി ല​ഫ്.​ ഗ​വ​ർ​ണ​ർ വി​സ​മ്മ​തി​ക്കു​ക​യാ​ണെ​ന്ന്​ കെജ്രിവാൾ കു​റ്റ​പ്പെ​ടു​ത്തി. 

 

Show Full Article
TAGS:Arvind Kejriwal Delhi CM bjp india news malayalam news 
News Summary - Delhi CM Kejriwal’s mockery of democracy says BJP -India News
Next Story