Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരവിന്ദ്​ കെജ്​രിവാൾ...

അരവിന്ദ്​ കെജ്​രിവാൾ അയോധ്യയിലെത്തി; ജയ്​ ​ശ്രീറാം വിളിച്ച്​ ട്വീറ്റും​

text_fields
bookmark_border
അരവിന്ദ്​ കെജ്​രിവാൾ അയോധ്യയിലെത്തി; ജയ്​ ​ശ്രീറാം വിളിച്ച്​ ട്വീറ്റും​
cancel

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അയോധ്യയിലെത്തി ഹനുമാൻഗഢി സന്ദർശിച്ചു. ഡൽഹി സർക്കാറിന്‍റെ സൗജന്യ തീർഥാടന യാത്ര പദ്ധതിയിൽ അയോധ്യയെ ഉൾപ്പെടുത്തുമെന്നും കെജ്​രിവാൾ പറഞ്ഞു.

ബുധനാഴ്ച രാമ ജന്മഭൂമി തീർഥാടന പദ്ധതി ചർച്ച ചെയ്യാൻ പ്ര​ത്യേക കാബിനറ്റ്​ യോഗം വിളിക്കുമെന്നും കെജ്​രിവാൾ അറിയിച്ചു. ''എനിക്ക്​ രാമ പ്രതിമയെ തൊഴാനുള്ള ഭാഗ്യം ലഭിച്ചു. എല്ലാവർക്കും ഇതിനുള്ള അവസരം ലഭിക്കണമെന്ന്​ ഞാൻ ആഗ്രഹിക്കുന്നു. എനിക്കുള്ള അധികാരം ഉപയോഗിച്ച്​ ജനങ്ങൾക്ക്​ ഇവിടെ ദർശനം നൽകുന്നതിനുള്ള അവസരം നൽകും'' -കെജ്​രിവാൾ പ്രതികരിച്ചു. ക്ഷേത്ര സന്ദർശനത്തിന്​ ശേഷം ജയ്​ ശ്രീറാം ചേർത്തുള്ള ട്വീറ്റും കെജ്​​രിവാൾ പങ്കുവെച്ചിട്ടുണ്ട്​.

രാമക്ഷേത്ര നിർമാണത്തിന്​ താനും സംഭാവന നൽകിയിട്ടുണ്ടെന്നും പക്ഷേ സംഭാവന നൽകുന്നത്​ എപ്പോഴും രഹസ്യമാക്കി വെക്കണമെന്നും കെജ്​രിവാൾ പറഞ്ഞു. വരാനിരിക്കുന്ന ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ ആംആദ്​മി പാർട്ടി മത്സരിക്കുന്നതിന്‍റെ മുന്നോടിയായി കൂടിയാണ്​ കെജ്​രിവാളിന്‍റെ അയോധ്യ സന്ദർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwal
News Summary - Delhi CM Arvind Kejriwal offers prayers at Ram Janambhoomi
Next Story